കോയമ്പത്തൂര്‍: തമിഴ് നടന് കാര്‍ത്തി വിവാഹിതനായി. ഈറോഡ് സ്വദേശി രഞ്ജിനിയാണു വധു. കോയമ്പത്തൂര്‍ പീളമേട്ടിലെ കൊടിശ്യ ട്രേഡ് ഫെയര്‍ കോംപ്ലക്സില്‍ പുലര്‍ച്ചെ ആറരയോടെയാണ് ചടങ്ങുകള്‍ നടന്നത്. മനോഹരമായി അലങ്കരിച്ച വേദിയില്‍ പരമ്പരാഗത ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.
ചലച്ചിത്ര താരങ്ങളായ ബാല, നഗ്മ, പ്രഭു, സംവിധായകന് ഷങ്കര്‍, പൂര്‍ണ്ണിമ ഭാഗ്യരാജ്, സംവിധായകരായ കെ.എസ് രവി കുമാര്‍ ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഏപ്രില്‍ 29നായിരുന്നു കാര്‍ത്തിയുടെയും രഞ്ജിനിയുടെയും വിവാഹ നിശ്ചയം.
ഈറോഡ് സ്വദേശി ചിന്നസ്വമിയുടെയും ജ്യോതി മീനാക്ഷിയുടെയും മകളാണ് രഞ്ജിനി. തമിഴ് നടന് ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മകനായ കാര്‍ത്തി സൂപ്പര്‍താരം സൂര്യയുടെ സഹോദരനാണ്.
വിവാഹത്തിന്റെ ഭാഗമായി നാലായിരത്തോളം ആരധകര്‍ക്ക് കാര്‍ത്തി പ്രത്യേക സത്ക്കാരം ഒരുക്കിയിട്ടുണ്ട്. സിനിമാ പ്രവര്‍ത്തകര്‍ക്കായി ഈ വ്യാഴാഴ്ച ചെന്നൈയില്‍ വിവാഹ സത്ക്കാരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: