മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ കന്നഡ നടി മരിയ സൂസൈരാജ് ജയില്‍ മോചിതയായി. കഴിഞ്ഞ ദിവസമാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്. മുഖ്യപ്രതി എമിലി ജറോം മാത്യുവിനു പത്തു വര്‍ഷവും കൂട്ടുപ്രതി മരിയയ്ക്കു മൂന്നു വര്‍ഷവും ജയില്‍ ശിക്ഷയാണു വിധിച്ചത്.
വിചാരണ സമയത്തു ജയിലില്‍ കഴിഞ്ഞതിനാല്‍ മരിയയുടെ ശിക്ഷ നടപ്പാക്കേണ്ടെന്നു കോടതി നിര്‍ദേശിച്ചു. 2008 മേയ് ഏഴിനാണു ടിവി ചാനല്‍ എക്സിക്യൂട്ടിവ് ആയ ഗ്രോവര്‍ വധിക്കപ്പെട്ടത്. മരിയയ്ക്കൊപ്പം കേസില്‍ പ്രതിയായ മലയാളിയും മുന്‍ നേവി ഉദ്യോഗസ്ഥനുമായ എമിലി ജെറോമിന് മുംബയ് സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മരിയ മാധ്യമ പ്രവര്‍ത്തകരെയോ, മറ്റുള്ളവരെയോ കാണാന്‍ കൂട്ടാക്കാതെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിപ്പോയി. മരിയ വൈകിട്ടോടെ ബാംഗ്ലൂരിലേക്ക് പോകുമെന്ന അറിയുന്നു.
അതേസമയം മരിയയുടെ കാറിന് പിന്നാലെ ഒരു പൊലീസ് വാന്‍ പാഞ്ഞുപോയത് അവര്‍ക്ക് സുരക്ഷ നല്‍കാനാണെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കി. ജയില്‍ അധികൃതര്‍ അമിതമായ ശ്രദ്ധ നല്‍കിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: