പാറ്റ്ന: ബിഹാറിലെ കരീലി ഗ്രാമത്തില്‍ അഞ്ച് ആദിവാസികളെ മാവോയിസ്റ്റുകള്‍ വധിച്ചു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സി.ആര്.പി.എഫ് ഉദ്യോഗസ്ഥരുടെ വേഷത്തില്‍ രണ്ടു വാഹനത്തിലെത്തിയ മാവോയിസ്റ്റുകള്‍ ഓരോരുത്തരെയായി വധിക്കുകയായിരുന്നുവെന്നു ഡി.ജി.പി നീല്മാണി പറഞ്ഞു.
പരുക്കേറ്റ ആദിവാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. വന്‍ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. ആക്രമികള്‍ക്കായി തെരച്ചില്‍ തുടരുന്നു.
ബിഹാര്‍ തലസ്ഥാനമായ പട്നയില്‍നിന്നും 200 കിലോമീറ്റര്‍ അകലെയാണ് കരീലി ഗ്രാമം. ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഒറീസയില്‍ സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദികളുടെ പ്രാദേശിക ഘടകം ഡെപ്യൂട്ടി കമാന്‍ഡര്‍ കൊല്ലപ്പെട്ടു.
കലിംഗനഗര്‍ ഡിവിഷന് ഡെപ്യൂട്ടി കമാന്‍ഡര്‍ സുനിലാണ് ശനിയാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: