Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ വന്‍ സുരക്ഷാ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 11:00 pm IST
in Kerala

കൊച്ചി: ശതകോടികളുടെ സ്വത്തുവകകള്‍ കണ്ടെത്തിയതിനേ തുടര്‍ന്ന്‌ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ വന്‍ സുരക്ഷാഭീഷണിയെന്ന്‌ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ആയിരക്കണക്കിന്‌ കിലോ സ്വര്‍ണ്ണാഭരണങ്ങളും അപൂര്‍വ്വയിനം രത്നങ്ങളും ക്ഷേത്രത്തിലുണ്ടെന്ന വിവരം പുറത്തുവന്നതോടെ ക്ഷേത്രത്തിന്‌ നേരെ വന്‍ കവര്‍ച്ചാ സംഘങ്ങളുടെ ആക്രമണമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രമുഖ ഹൈന്ദവ ക്ഷേത്രമെന്ന നിലയിലും ഏറ്റവുമധികം അമൂല്യനിധിശേഖരങ്ങള്‍ ക്ഷേത്രത്തിനുള്ളിലുണ്ടെന്ന വിവരം പുറത്തുവന്നതിനാലും സുരക്ഷാ ഭീഷണി അതീവ ഗൗരവകരമായെടുക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര ഇന്റലിജന്‍സും കേന്ദ്രത്തിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.

ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള മതിലകം ഗാര്‍ഡിന്റെ പരിധിയില്‍ നില്‍ക്കുന്നതല്ല ഇപ്പോഴത്തെ സ്ഥിതിയെന്നും കേരളാ പോലീസിലെ സായുധ വിഭാഗമോ കേന്ദ്ര സുരക്ഷാ വിഭാഗങ്ങളിലെ ഏതെങ്കിലും വിങ്ങിനോ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല കൈമാറണമെന്നാണ്‌ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇരുപത്തിനാലു മണിക്കൂറും സായുധ സേനയുടെ സംരക്ഷണയിലേക്ക്‌ ക്ഷേത്രത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.

എട്ടേക്കറോളം വരുന്ന ക്ഷേത്രത്തിനുള്ളില്‍ വെറും വടിയും കൊണ്ടു മാത്രമായി കാവല്‍ നില്‍ക്കുന്ന ഗാര്‍ഡുമാര്‍ക്ക്‌ സായുധമായൊരു ആക്രമണത്തെ നേരിടാനാകില്ലെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം. നിധികള്‍ ഇരിക്കുന്ന അറകളെല്ലാം പരിശോധനയ്‌ക്കായി തുറന്നിട്ടിരിക്കുന്ന നിലയിലുമാണ്‌. ക്ഷേത്രത്തിലെ മറ്റു ജീവനക്കാരടക്കം 208 പേരാണ്‌ നിലവില്‍ ഇവിടെയുള്ളത്‌. ഇവരില്‍ ഗാര്‍ഡുമാര്‍ക്കാണ്‌ ഇപ്പോള്‍ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ളത്‌. രാവും പകലും ക്ഷേത്രത്തിനകത്ത്‌ ഗാര്‍ഡുമാര്‍ മാത്രമാണ്‌ കാവല്‍ നില്‍ക്കുന്നത്‌.

27-ാ‍ം തീയതി ക്ഷേത്രത്തിലെ അറകള്‍ തുറന്നു പരിശോധന ആരംഭിച്ചതു മുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്‌. ഇന്നലെ തുറന്ന അഞ്ചാമത്തെ അറയില്‍ നിന്നുമാത്രം ചാക്കുകണക്കിന്‌ സ്വര്‍ണ്ണാഭരണങ്ങളാണ്‌ കണ്ടെടുത്തത്‌. അപൂര്‍വ്വയിനം രത്നങ്ങളും കിരീടങ്ങളും കണ്ടെടുത്തവയില്‍പെടുന്നു. ഇന്നലെ തുറന്ന കല്ലറ ഇടിഞ്ഞുപൊളിഞ്ഞ നിലയിലായിരുന്നു. അറയിലെ മണ്ണും കല്ലും മാറ്റിയ ശേഷമാണ്‌ പരിശോധനാ സംഘത്തിന്‌ അമൂല്യനിധിശേഖരം കണ്ടെത്താനായത്‌. നിരവധി ദിവസങ്ങളെടുത്താലും കണക്കെടുപ്പ്‌ അവസാനിപ്പിക്കാനാവാത്ത വിധത്തില്‍ ഇനിയും അറകള്‍ക്കകത്ത്‌ നിധിശേഖരമുണ്ടെന്നും സൂചനകളുണ്ട്‌. ഏകദേശം മൂവായിരം കോടിയുടെ നിധിശേഖരങ്ങളാണ്‌ ഇവിടെയുള്ളതെന്നാണ്‌ പരിശോധന നടത്തുന്ന സംഘത്തിന്റെ കണക്കുകൂട്ടല്‍.

തിങ്കളാഴ്ച മുതല്‍ ക്ഷേത്രത്തിനകത്തെ ശതകോടികളുടെ വിവരം പുറത്തു വന്നു തുടങ്ങിയെങ്കിലും സുരക്ഷ സംബന്ധിച്ച്‌ കേരളാ പോലീസ്‌ സ്വീകരിച്ച നിലപാടുകള്‍ ലാഘവബുദ്ധിയോടെയുള്ളതായിരുന്നു. അറകള്‍ തുറന്നു പരിശോധന നടക്കുന്ന സമയങ്ങളിലെല്ലാം വിരലിലെണ്ണാവുന്ന പോലീസ്‌ സംഘമാണ്‌ പുറത്ത്‌ കാവലിനുണ്ടായിരുന്നത്‌. ബുധനാഴ്ച രാത്രിയില്‍ പോലീസ്‌ കാവല്‍ ക്ഷേത്രത്തിന്‌ പുറത്ത്‌ ഇല്ലായിരുന്നു എന്നും വിവരമുണ്ട്‌. സംസ്ഥാന സര്‍ക്കാരും പോലീസ്‌ മേധാവികളും പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു താല്‍പ്പര്യവും എടുക്കുന്നില്ല. ക്ഷേത്രത്തിന്റെ സ്വത്തില്‍ കണ്ണും നട്ട്‌ എന്തെങ്കിലും ചെയ്യുകയാണെന്ന വിവാദമുയരുമെന്നാണ്‌ സര്‍ക്കാരിന്റെ ഭയം. എന്നാല്‍ രാജ്യത്തെ പ്രമുഖ ഹൈന്ദവ ദേവാലയത്തിന്റെ നിലനില്‍പ്പിനെത്തന്നെ ഗുരുതരമായി ബാധിക്കുന്ന സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയരുകയാണ്‌. രാജ്യത്തെ തന്നെ ഏറ്റവുമധികം സ്വത്ത്‌ കണ്ടെത്തിയ ക്ഷേത്രമെന്ന നിലയില്‍ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷ രാജ്യസുരക്ഷയ്‌ക്കു തന്നെ വെല്ലുവിളിയുയര്‍ത്തിയേക്കും.

-എസ്‌. സന്ദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.