Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2011, 04:32 pm IST
in Uncategorized

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ തിരുവനന്തപുരത്ത്‌ എസ്‌.എഫ്‌.ഐയും എ.ഐ.വൈ.എഫും നടത്തിയ മാര്‍ച്ചിന്‌ നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജും ഗ്രനേഡ്‌ പ്രയോഗവും. വിദ്യാര്‍ത്ഥികളെ നേരിടാന്‍ പോലീസ്‌ യൂണിവേഴ്സിറ്റി കോളേജില്‍ കയറി.

എസ്‌.എഫ്‌.ഐ സെക്രട്ടറിയേറ്റിലേക്കും എ.ഐ.എസ്‌.എഫ്‌ നിയമസഭയിലേക്കുമാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. പോലീസ്‌ അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പോലീസ്‌ ലാത്തിച്ചാര്‍ജ്ജില്‍ മാവേലിക്കര എം.എല്‍.എ രാജേഷിനും പരുക്കേറ്റു. പോലീസ്‌ യൂണിവേഴ്സിറ്റി കോളേജിനുള്ളിലേക്ക്‌ കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഉച്ചയ്‌ക്ക്‌ രണ്ടുമണിക്കൂര്‍ നേരം തെരുവു യുദ്ധത്തിന്റെ പ്രതീതിയായിരുന്നു സെക്രട്ടേറിയറ്റും പരിസരവും. സംഘര്‍ഷത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ വലിയ പ്രകോപനം കൂടാതെ പോലീസ്‌ ലാത്തിചാര്‍ജ്‌ നടത്തുകയായിരുന്നു. കണ്ണില്‍കണ്ട പ്രവര്‍ത്തകരെയെല്ലാം പോലീസ്‌ തല്ലിച്ചതച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെയും വളഞ്ഞിട്ട്‌ തല്ലി.

ഏതാണ്ട്‌ ഒരേസമയത്താണ്‌ എസ്‌.എഫ്‌.ഐക്കാര്‍ സെക്രട്ടേറിയറ്റ്‌ നടയിലേക്കും എ.ഐ.വൈ.എഫുകാര്‍ നിയമസഭയിലേക്കും മാര്‍ച്ച്‌ നടത്തിയത്‌. സെക്രട്ടേറിയറ്റ്‌ നടയില്‍ ബാരിക്കേഡ്‌ മറിച്ചിടാന്‍ ശ്രമിച്ച എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ്‌ ലാത്തിവീശി. ചിതറിയോടിയ പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലേറു നടത്തി. ഇതിനിടെ ലാത്തിയടിയില്‍ ചില പ്രവര്‍ത്തകരുടെ തലപൊട്ടി. ആയുര്‍വേദ കോളേജ്‌ ഭാഗത്തേക്കും ജനറല്‍ ആശുപത്രി റോഡിലേക്കും ഓടിയ പ്രവര്‍ത്തകരെ പോലീസ്‌ പിന്തുടര്‍ന്ന്‌ മര്‍ദ്ദിച്ചു.

ഇതിനിടെ യൂണിവേഴ്‌സിറ്റി കോളേജിലേക്ക്‌ ഓടിക്കയറിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ്‌ നിരവധി തവണ ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കോളേജില്‍ നിന്ന്‌ പോലീസിനു നേരെ കല്ലേറുമുണ്ടായി. ഏറെനേരം കോളേജിനു മുന്നില്‍ വിദ്യാര്‍ത്ഥികളും പോലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിയമസഭയിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ എ.ഐ.വൈ.എഫ്‌ പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗം നടത്തിയശേഷമാണ്‌ പോലീസ്‌ ലാത്തിചാര്‍ജ്‌ തുടങ്ങിയത്‌. നിലത്തു വീണുകിടന്ന പ്രവര്‍ത്തകരെ പൊലീസ്‌ തല്ലിച്ചതച്ചു. നേതാക്കള്‍ക്കടക്കം പരിക്കേറ്റു.

വിദ്യാര്‍ത്ഥികളെ പൊലീസ്‌ മര്‍ദ്ദിക്കുന്നതറിഞ്ഞ്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കം നേതാക്കള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയതോടെയാണ്‌ സംഘര്‍ഷത്തിന്‌ അയവു വന്നത്‌. ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ ശരണ്യ എന്ന വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇരുപത് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മോഡല്‍ സ്കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികളുമുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

 

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ആഗോള വിപണിയിൽ കയറ്റുമതി മേഖലയ്‌ക്ക് വൻ നേട്ടം; മാംസ, മത്സ്യബന്ധന ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തുടരാൻ അനുമതി

ബംഗ്ലാദേശിയായ മുംതാസും അവരുടെ റേഷന്‍ കാര്‍ഡിലെ വിലാസവും

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍

വന്ദേ ഭാരത് ട്രെയിന്‍ ആഗോള വിപണിയിലേക്ക്; ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് അന്വേഷണം

തിരുവാഭരണ കൊള്ളയില്‍ ഉന്നതതല അന്വേഷണം വേണം: ഹിന്ദു ഐക്യവേദി

കെഎസ്ഐടിഐഎല്‍, കെ -ഫോണ്‍ തലപ്പത്ത് ഡോ. സന്തോഷ് ബാബുവിന് തുടരാന്‍ വഴിവിട്ട നീക്കം; ചരടുവലിക്കുന്നത് വ്യവസായമന്ത്രിയുടെ ഓഫീസ്

കോ എക്‌സിസ്റ്റന്‍സ് കളക്ടീവിന്റെ കത്ത്; ‘വനം മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് സിജുമോന്‍ ഫ്രാന്‍സിസിനെ പുറത്താക്കണം’

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

രാജ്യസഭാ സ്ഥാനാര്‍ത്ഥി വിവാദം: കേസ് വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്ന്

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.