ബറേലി: സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിന്റെ പകുതിയും കോണ്‍ഗ്രസ് മന്ത്രിമാരുടേയും നേതാക്കന്മാരുടേയും അനുയായികളുടേതുമാണെന്ന് ബിജെപി എംപി മനേകാഗാന്ധി കുറ്റപ്പെടുത്തി.
സിബിഐയെ പാര്‍ട്ടി ലോക്കറിലാക്കി അവര്‍ക്ക് വേണ്ട സമയത്ത് വേണ്ടപോലെ ഉപയോഗിക്കുകയാണ്. ബാബരാംദേവിനോടും ഗാന്ധിയന്‍ അണ്ണാ ഹസാരെയോടുമുള്ള കോണ്‍ഗ്രസിന്റെ നിലപാടിനെ അന്തസ്സില്ലാത്തത് എന്നവര്‍ വിശേഷിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ അതിനെതിരെ ഉയരുന്ന എല്ലാ ശബ്ദവും അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിക്കും. മാധ്യമപ്രവര്‍ത്തകരോട് മനേക തുറന്നടിച്ചു.
അണ്ണാഹസാരെ ആഗസ്റ്റ് 16 ന് നടത്താനിരിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തെക്കുറിച്ചും ലോക്പാല്‍ ബില്ലിനെ സംബന്ധിച്ചും അടുത്തമാസം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സര്‍വകക്ഷിയോഗത്തിലെ തന്റെ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: