ന്യൂദല്‍ഹി: സ്പെക്ട്രം കുംഭകോണം സംബന്ധിച്ച പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ മടക്കിയത് കാരണമൊന്നും പറയാതെയെന്ന് ഡോ. മുരളീ മനോഹര്‍ ജോഷി വ്യക്തമാക്കി. സ്പീക്കര്‍ മടക്കിയ റിപ്പോര്‍ട്ട് പുതിയ സമിതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്ന് പിഎസി ചെയര്‍മാനായ അദ്ദേഹം പറഞ്ഞു. “റിപ്പോര്‍ട്ട് മടക്കാന്‍ സ്പീക്കര്‍ കാരണമൊന്നും പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്പീക്കര്‍ക്കുണ്ട്. അതനുസരിച്ച് അവര്‍ മടക്കി. ഇനിയെന്ത് ചെയ്യണമെന്ന് പുതിയ സമിതി തീരുമാനിക്കും.”റിപ്പോര്‍ട്ട് തന്റേതല്ലെന്നും പാര്‍ലമെന്റ് സമിതിയുടേതാണെന്നും ഡോ. ജോഷി ആവര്‍ത്തിച്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: