കോട്ടയം: കൊറോണ പ്രതിരോധത്തിന് കൈതാങ്ങായി എന്‍സിസി. വിവിധ സേനാ വിഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കേഡറ്റുകളാണ് സംസ്ഥാനത്ത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്നത്. ലോകം കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്ക്കുന്ന വേളയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് എന്‍സിസി കേഡറ്റുകള്‍.
കര- നാവിക- വ്യോമ വിഭാഗങ്ങളില്‍ നിന്നുള്ള എന്‍സിസി കേഡറ്റുകള്‍ വ്യത്യസ്ഥ രീതികളില്‍ രോഗ പ്രതിരോധത്തില്‍ കണ്ണികളായിക്കഴിഞ്ഞു. ആളുകള്‍ തിങ്ങിപാര്‍ക്കുന്ന കോളനികളിലും, പോലീസ്, അഗ്നി രക്ഷാ സേന, വിവിധ ചന്തകളിലെല്ലാം എന്‍സിസി കേഡറ്റുകള്‍ തയ്യാറാക്കിയ മാസ്കുകളും, സാനിറ്റൈസറുകളും ഇതിനോടകം എത്തിച്ചു കഴിഞ്ഞു.
കേഡറ്റുകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കാന് സൈനികരും ഒപ്പമുണ്ട്. വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകാനാണ് വിവിധ എന്‍സിസി വിഭാഗങ്ങളുടെ തീരുമാനം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വണ്‍ കേരള എന്‍സിസി നാവിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെന്റ് ഇഗ്നേഷ്യസ് ചാരിറ്റി കേന്ദ്രം (സിക്ക്) വട്ടപ്പാറയില്‍ ആവശ്യസാധനങ്ങള്‍ എത്തിച്ചു.
കമാന്‍ഡിങ് ഓഫീസര്‍ മനു പ്രതാപ് സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള എന്‍സിസി സംഘമാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അവശ്യ സാധനങ്ങള്‍ക്ക് പുറമെ സാനിറ്റൈസറുകളും എം.ജി കോളജിലെ എന്‍സിസി കേഡറ്റ് തയ്യാറാക്കിയ മാസ്റ്റുകളും ഇവിടെ വിതരണം ചെയ്തു. എം.ജി. കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശുഭ സച്ചിതാനന്ദ്, പി.ഒമാരായ രാകേഷ് ടി.വി., സോജന് സി.ജെ., കേഡറ്റുകളായ ഹരികൃഷ്ണന്, ബിനില്‍ ബി.നായര്‍ എന്നിവര്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: