അബുദാബി: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍കൂടി മരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍ കുവൈത്തിലാണ് മരിച്ചത്. കണ്ണൂര്‍ വയക്കരസ്വദേശി ഷുഹൈബ് എന്ന ഇരുപത്തിനാലുകാരനും മരിച്ചു.
പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന് സി മാമ്മന്‍ ബഹ്റൈനില്‍, കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള (33) റിയാദില്‍, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍(63) അജ്മാനില്‍ എന്നിവരാണ് മരിച്ചത്.
ഇതോടെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 187 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: