തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ മുസഌങ്ങളുടെ രാജ്ഭവന് മാര്‍ച്ചുള്ളതിനാല്‍ നാട്ടിലെ എല്ലാ കടകളും അടയ്ക്കണമെന്ന് ‘ജമാഅത്ത് ‘ തിട്ടൂരം. തുറന്നാല്‍ നടപടിക്കു വിധേയരാകുമെന്നും ബീമാപ്പള്ളി ജമാ അത്ത് കത്തിലൂടെ അറിയിച്ചു. കട തുറന്നാലുള്ള നടപടി എന്താണെന്നു പറഞ്ഞിട്ടില്ല.
ഹര്‍ത്താല്‍ നടത്തുന്ന സിപിഎം, ബിജെപി, കോണ്‍ഗ്രസ് സംഘടനകള്‍ പോലും ”നാട്ടുകാര്‍ ഞങ്ങളോടു സഹകരിക്കണം” എന്നാണ് അഭ്യര്‍ഥിക്കാറുള്ളത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലെയുള്ള സംഘനകളല്ല, ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് ഔദ്യോഗികമായി ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത് വിവാദമായിട്ടുണ്ട്.
തിരുവന്തപുരത്ത് വ്യാപാരി വ്യവസായി രംഗത്ത് ചില മോശപ്പെട്ട പ്രവണതകള്‍ നടക്കുന്നതിന്റെ തുടര്‍ച്ചയാണ് ‘ജമാഅത്ത് ‘ തിട്ടൂരമെന്ന് അനന്തപുരി ഹിന്ദുമഹാ സമ്മേളനം ചെയര്മാന് എം ഗോപാല്‍ ആരോപിച്ചു
”ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ളീംകടക്കാരായ വ്യാപാരി വ്യവസായി നേതാക്കളെക്കൊണ്ട് ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ വാടകക്കെട്ടുടുപ്പിക്കുന്നു. മുസ്ലികള് കച്ചവടം നടത്തുന്നു. അതിനു ചുറ്റും ഓരോ ചെറിയ സ്ഥാപനങ്ങള്വലിയ വില കൊടുത്തു വാങ്ങി പ്രദേശം ഇസ്ലാമിക ഭൂരിപക്ഷമാക്കുന്നു. കച്ചവടക്കാര്‍ ഭൂരിഭാഗവും കാസര്‍ക്കോട്ടുകാരും ആലപ്പുഴക്കാരുമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നാല് കോട്ടകള്‍ക്കുള്ളിലും ഹിന്ദു പേരുമാറ്റാതെ കടകള്‍ മുസ്ലീകള്‍ നടത്തുന്നുണ്ട്. തൃണി, പഴം, ജൂസ്, ചായട്ട്, ലോട്ടറി ഇവയാണ് കൂടുതലും. ജവഹര്‍ നഗര്‍ , കവടിയാര്‍, കുറവന്‍ കോണം, പട്ടംഉള്പ്പെടെ ഹിന്ദു ക്രിസ്ത്യന്‍ ഭൂരിപക്ഷ ഉന്നതര്‍ താമസിക്കുന്ന സ്ഥലങ്ങളിലും വാഹനങ്ങള്‍ ഡക്കറേറ് ചെയ്ത് ചായത്തട്ടുകളും ദോശ ചിക്കന്‍ ബീഫ് കടകളും വൈകുന്നേരവും രാത്രിയും നടത്തുന്നു. കാസര്‍ക്കാട്, തൃശൂര്‍, ആലപ്പുഴ പ്രദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമാണ് കൂടുതലും. എന്താ കാരണമെന്ന് ചിന്തക്ക് വിധേയമാക്കണം’ ഗോപാല്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: