അതില്ലേല്‍ ഇതില്ല -കവിത
വന്നൂ വിളര്‍ത്തശരീരവുമായിതാ കുന്നുകയറിമറിഞ്ഞുമെല്ലെ, ഇന്നും വിദഗ്ദ്ധഭിഷഗ്വരനെത്തേടി വന്നിങ്ങനുചരവൃന്ദവുമായ്! ഔഷധാധീശനാണെങ്കിലും മാറാത്ത ശോഷണം വ്യാധിയായ്തീര്‍ന്നുപോയി നൂറുപേര്‍ ചുറ്റിലും ശുശ്രൂഷചെയ്യുവാ നൂഴവും പാര്‍ത്തുകാത്തുണ്ടുകൂടെ; എന്നിട്ടുമിന്നും ക്ഷയത്തിനുള്ള ഔഷധ മൊന്നും ഫലപ്രദമല്ലപോലും!...











