സ്വാമിത്വ പദ്ധതിയിലെ പ്രോപ്പർട്ടി കാർഡ്: ഉടമസ്ഥാവകാശ പങ്കാളിത്തത്തിലൂടെ സ്ത്രീശാക്തീകരണം
2025 ജനുവരി 18ന് 65 ലക്ഷത്തോളം സ്വാമിത്വ പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്തത് ഗ്രാമീണ ശാക്തീകരണത്തിലേക്കും സാമ്പത്തിക പരിവർത്തനത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണ്. സ്വത്തവകാശം ശക്തിപ്പെടുത്തുന്നതിനും...











