മുത്തശ്ശി പറഞ്ഞത്
ഉച്ചവെയിലെവിടെയോ ഒച്ചയില്ലാതെ മറഞ്ഞൊരു മേടമാസ സന്ധ്യയില്‍ ഉമ്മറകോലായില്‍ ഉച്ചത്തിലാരോ രാമനാമത്തിന്‍ തന്ത്രികള്‍ മീട്ടവേ പൈതലാമെന്നുടെ കൗതുകക്കണ്ണുകള്‍ മുത്തശ്ശിമുല്ലയെ തഴുകുന്നു പുഞ്ചിരിതൂകിയെന്‍ മൂത്തശ്ശി,നിലാവു പോലെ പിന്നെ ചൊല്ലിയേറെയേറെ കഥകള്‍...












