കവിത: വിരമിച്ചവര്‍ക്ക്
സത്യത്തില്‍ നമ്മള്‍ രണ്ട് ഫയലുകളായിരുന്നു. മേശകളില്‍ നിന്ന് മേശകളിലേക്ക് ഓടിക്കളിച്ച ചുവപ്പ് നാടകളുടെ കുരുക്കുകളഴിച്ച് എത്രയെത്ര ഹൃദയങ്ങള്‍ക്ക് സ്വാതന്ത്ര്യം തുറന്ന് കൊടുത്തൂ. കൈവശാവകാശത്തിന്റെയും ജന്മ രേഖകളുടെയും മരണപത്രത്തിന്റെയും...























