ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ
57 ഇതള്‍നീണ്ട നീലകമലംപോലെഴും നയന- മഴകോടു നീട്ടിയകലത്താ- യുഴലുന്നൊരീയേഴയിവനെ കൃപാസലില- മഴയില്‍ നനച്ചരുളുകമ്മേ ജഗദീശ്വരീ ജനനി,യതിനാലെ ധന്യനഹ - മതിനില്ല ചേതമവിടേക്കും മണിമേട,കാടിവയിലൊരുപോലെയല്ലി, കര - മരുളുന്നു,കാണമൃതകിരണന്‍...













