ദീനദയാല്‍ വാങ്മയം
ദല്‍ഹിയിലെ പ്രഭാത് പ്രകാശന്‍ 2016-ല്‍ പണ്ഡിത് ദീനദയാല്‍ ഉപാദ്ധ്യായയുടെ സമ്പൂര്‍ണ വാങ്മയം പതിനഞ്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു സെറ്റ് ഭാരതീയ ജനതാപാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയും...
ദല്‍ഹിയിലെ പ്രഭാത് പ്രകാശന്‍ 2016-ല്‍ പണ്ഡിത് ദീനദയാല്‍ ഉപാദ്ധ്യായയുടെ സമ്പൂര്‍ണ വാങ്മയം പതിനഞ്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു സെറ്റ് ഭാരതീയ ജനതാപാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയും...
കോണ്‍ഗ്രസ്സ് ആരംഭിക്കാനിരുന്ന നിസ്സഹകരണ സമരത്തില്‍, ഖിലാഫത്ത് കൂടി ഒരു വിഷയമാക്കിയാല്‍ മുസ്ലിങ്ങളുടെ പരിപൂര്‍ണ സഹകരണം ഉറപ്പാകുമെന്ന് ഗാന്ധിജിയും മറ്റും കരുതി.
കെ. രഘുനാഥന്‍ എഴുതിയ, അവിസ്മരണീയനായ മലയാള വാചസ്പതി വികെഎന്നിന്റെ ജീവിതാഖ്യായിക 'മുക്തകണ്ഠം' പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് രണ്ടു ദിവസം മുന്‍പ് വായിച്ചുതീര്‍ത്തു. നേരത്തേ മലയാള മനോരമയുടെ...
നമ്മുടെ പുരാണ കര്‍ത്താക്കള്‍ ഏതു പ്രതിഭാസത്തെയും ഒരു കഥ കൊണ്ട് സമ്പന്നമാക്കുമായിരുന്നു. ചന്ദ്രനും സൂര്യനും ഭൂമിയും ഒരേ രേഖയില്‍ വരുമ്പോള്‍ ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ വീശുന്ന ഭാഗത്ത്...
കേരളത്തില്‍ മാത്രമല്ല ഭാരതത്തിലെങ്ങുമുള്ള ലക്ഷക്കണക്കിന് സംഘകുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് മുഖവുര ആവശ്യമില്ലാത്ത ജ്യേഷ്ഠ സഹോദരനാണ് നവതി പിന്നിട്ട ഹരിയേട്ടനെന്ന ആര്‍. ഹരിയെന്ന രംഗഹരി.
കേരളത്തിലെ സാമൂഹ്യരംഗത്ത് നിലനിന്ന അതിഭീകരമായ അയിത്തത്തിനും സാമൂഹ്യ വേര്‍തിരിവുകള്‍ക്കും എതിരെ നടന്ന സഹനസമരങ്ങളായ വൈക്കം സത്യഗ്രഹത്തിനും (1924) ഗുരുവായൂര്‍ സത്യഗ്രഹത്തിനും ഐതിഹാസിക മാനങ്ങളാണല്ലോ ചരിത്രത്തില്‍ നേടാന്‍ കഴിഞ്ഞത്....
ബാല്യത്തില്‍ തന്നെ മാസ്റ്റര്‍ക്ക് പൂജനീയ നിര്‍മലാനന്ദ സ്വാമികളില്‍നിന്ന് മന്ത്രദീക്ഷ ലഭിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ അന്തരംഗ ശിഷ്യനും, സ്വാമി വിവേകാനന്ദന്റെ ഗുരുഭായിയുമായിരുന്ന നിര്‍മലാനന്ദ സ്വാമിയാണ് ഇരുപതാം...
ഭാരതമെങ്ങുമുള്ള ഹിന്ദുജനതയുടെ ഹൃദയവികാരങ്ങളെ ഉത്തേജിപ്പിച്ച് ഇളക്കിമറിച്ച് രാജ്യം കണ്ട ഏറ്റവും വ്യാപകമായ ജനകീയ പ്രക്ഷോഭത്തിനാണ് പിന്നീട് രംഗമൊരുങ്ങിയത്. അതേസമയത്തു തന്നെ ഈ പരിശ്രമം പരാജയപ്പെടുത്താനായി അത്യന്തം ആസൂത്രിതമായ...
ഠേംഗ്ഡിജിയുടെ ഏറ്റവും വലിയ സംഭാവന ഭാരതീയ മസ്ദൂര്‍ സംഘമെന്ന ലോകോത്തരമായി വളര്‍ന്ന് വ്യാപിച്ചുവരുന്ന തൊഴിലാളി പ്രസ്ഥാനമാണ്. മാര്‍ക്‌സിന്റെ തത്ത്വശാസ്ത്രമാണ് തൊഴിലാളി പ്രസ്ഥാനത്തിന്റെ ആധാരശില എന്ന ധാരണയെ അദ്ദേഹം...
മുക്കാല്‍ നൂറ്റാണ്ട് നീണ്ടുനിന്ന സൗഹൃദത്തിന്റെ പ്രാധാന്യം അത് അവസാനിച്ചുവെന്നു ബോധ്യമാകുമ്പോഴേ ശരിക്കും അനുഭവിക്കൂ. കഴിഞ്ഞ ആഴ്ചയില്‍ അന്തരിച്ച തൊടുപുഴയിലെ കെ. പി. രാധാകൃഷ്ണപിള്ളയുമായുള്ള ബന്ധം അത്തരത്തിലായിരുന്നു. 1944-ല്‍...
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്നവിടത്തെ ഭരണമുന്നണിയായ ബിജെപി- ശിവസേനാ സഖ്യത്തിന്റെ വിജയം എത്ര സമ്പൂര്‍ണമായിരിക്കുമെന്ന കാര്യത്തിലേ സംശയമുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നല്‍കുന്ന സന്ദേശം അതുതന്നെ. അവിടത്തെ...
ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരെ നേരത്തെ വിളിക്കും എന്ന ഒരു ചൊല്ലു കേട്ടിട്ടുണ്ട്. മുപ്പത്തിയൊന്‍പതാം വയസ്സില്‍ സ്വാമി വിവേകാനന്ദന്‍ സമാധിയായതിനെയും ശ്രീശങ്കരാചാര്യര്‍ മുപ്പതാം വയസ്സില്‍ സര്‍വജ്ഞപീഠം കയറിയശേഷം ബ്രഹ്മവിലീനനായതിനെയും...
ഇരുപത്തിനാലുവൃത്തത്തിന്റെയും പതിനാലുവൃത്തത്തിന്റെയും ഓരോ പതിപ്പുകള്‍ കിട്ടുമോ എന്നു ശ്രമിച്ചപ്പോള്‍ അതിനു വളരെ പ്രയാസമായിക്കണ്ടു. ആദ്യത്തേതു തുഞ്ചത്തെഴുത്തച്ഛന്റേതും മറ്റേതു കുഞ്ചന്‍ നമ്പ്യാരുടെയും കൃതികളാണെന്നു വിശ്വസിക്കപ്പെടുന്നു. ഒന്നു രാമായണവും മറ്റേതു...
തന്റെ ഉപാസനകളെല്ലാം കൃത്യനിഷ്ഠയോടെ പാലിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തലമുടി വടക്ഷീരമുപയോഗിച്ച് പിരിച്ചുമെടഞ്ഞ് കെട്ടിയത് തലയില്‍ ഉയരത്തില്‍ ജടയായി സൂക്ഷിച്ചു. അതഴിച്ചിട്ടാല്‍ നിലത്തുമുട്ടത്തക്ക നീളമുണ്ടായിരുന്നു.
അരൂര്‍-ഇടപ്പള്ളി ദേശീയപാതാ ഖണ്ഡത്തിലെ പാലാരിവട്ടം മേല്‍പ്പാലത്തില്‍ കാണപ്പെട്ട തകരാറുകളെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണം ഒട്ടേറെ വന്‍സ്രാവുകളുടെ ദുഷ്‌ചെയ്തികളിലേക്കും, കോടികള്‍ നീളുന്ന കോഴകളിലേക്കും വെളിച്ചം വീശിവരികയാണല്ലോ. മുന്‍ മന്ത്രിമാരും ഉന്നത...
രാജ്യംകണ്ട ഏറ്റവും പ്രഗത്ഭ അഭിഭാഷകനായിരുന്ന രാംജത്മലാനി സെപ്തംബര്‍ എട്ടിന് അന്തരിച്ചപ്പോള്‍ രാജ്യം മുഴുവന്‍ കക്ഷിഭേദമെന്യേ അദ്ദേഹത്തെ വാഴ്ത്തി. ഇന്ത്യന്‍ നിയമത്തിന്റെ ഭീഷ്മ പിതാമഹനാണ് വിട്ടുപോയതെന്ന് ടൈംസ് ഓഫ്...
കോട്ടയത്തിനടുത്ത് സചിവോത്തമപുരത്ത് ഇന്ന് പ്രസിദ്ധമായ ഹോമിയോ കോളജും ഗവേഷണ കേന്ദ്രവും മറ്റും പ്രവര്‍ത്തിക്കുന്നതിന്റെ ഉത്ഭവവും സന്യാസിവര്യനായിരുന്ന സ്വാമി ആതുരദാസില്‍ നിന്നായിരുന്നു. സ്വാമിജിക്കു വേണ്ടതായ എല്ലാ നിയമോപദേശവും മറ്റു...
മലബാറില്‍നിന്ന് ഉന്നതവിദ്യാഭ്യാസം ലഭിക്കാന്‍ കഴിഞ്ഞ ഒരാളാണെന്ന് വിചാരിക്കാം. അദ്ദേഹത്തെ വീരസാവര്‍ക്കര്‍ അനുസ്മരിച്ച വാക്കുകളില്‍ ഹിന്ദുസമാജത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ സംഗ്രഹമുണ്ട്.
അടിയന്തരാവസ്ഥാ പീഡിതരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ജീവാത്മാവായി പ്രവര്‍ത്തിച്ചുവന്ന വൈക്കം ഗോപകുമാര്‍ എന്ന കെ.പി. ഗോപകുമാര്‍ മരണത്തെ വെല്ലുവിളിച്ചുകൊണ്ടുതന്നെ ഏഴു പതിറ്റാണ്ടുകാലത്തെ സഫലമായ ജീവിതം സ്വമേധയാ മരണത്തിനു...
കവളപ്പാറയിലെ ആപദ്ഗ്രസ്തമായ പ്രദേശത്തിന് ഭൂദാനം എന്നാണ് പറയാറ്. അതിന്റെ പിന്നില്‍ അധികമാരും ഓര്‍ക്കാത്ത ഒരു കഥയുണ്ട്. മുന്‍കാലത്ത് കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പ് ഇന്നത്തെ മലപ്പുറം ജില്ലയുടെ...
അടിയന്തരാവസ്ഥയ്ക്കു മുന്‍പ് ആ വഴി ബസ്സിലോ മറ്റു വാഹനങ്ങളിലോ കടന്നുപോകുമ്പോള്‍, കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിലെ സദാ സാന്നിദ്ധ്യമായിരുന്നു കുഞ്ഞിക്കണാരന്‍!
ഭരണഘടനയുടെ 370-ാം വകുപ്പിനെ ഇല്ലായ്മ ചെയ്ത് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച നിയമനിര്‍മാണം സ്വതന്ത്രഭാരതത്തിലെ ഇതഃപര്യന്തമുള്ള ഏറ്റവും പ്രധാന സംഭവമായി കരുതപ്പെടുന്നു. വാസ്തവത്തില്‍ ആ വകുപ്പ് നീക്കം ചെയ്യാന്‍...
വാസ്തവത്തില്‍ കശ്മീരിന് കിട്ടുന്ന സ്വാതന്ത്ര്യമാണിത്. ഡോ. മുഖര്‍ജി നടത്തിയ നിരാഹാര സമരം, കശ്മീരിന് ഇന്ത്യയുടെ മറ്റു പ്രദേശങ്ങള്‍ക്കും അവിടങ്ങളിലെ ജനങ്ങള്‍ക്കും ലഭ്യമായ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്നതിനെതിരേയായിരുന്നു.
നമ്മുടെ തപാല്‍ സേവനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഇടയ്ക്കിടെ ആലോചിച്ചുപോകുകയാണ്. ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ തപാല്‍ വ്യവസ്ഥ ഭാരതത്തിലെയാണത്രേ. കൈകൊണ്ടെഴുതിയ തപാല്‍ കാര്‍ഡ് 25 പൈസയ്ക്ക് രാജ്യത്തെവിടെയും ചെന്നെത്തുന്ന സംവിധാനമാണ്...
കര്‍ണാടക രാഷ്ട്രീയം കലങ്ങി മറിഞ്ഞു കഴിയുകയായിരുന്നല്ലോ. ഏറ്റവും ഒടുവിലായി ജനതാദള്‍ യുണൈറ്റഡും കോണ്‍ഗ്രസ്സും ചേര്‍ന്ന് നടത്തിവന്ന കൂട്ടു മന്ത്രിസഭ വിശ്വാസ വോട്ട് നേടുന്നതില്‍ പരാജയപ്പെട്ട് പുറത്തുപോയിരിക്കുകയാണ്. അങ്ങനെയൊരു...
കേരളത്തിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായിരിക്കേണ്ട തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജ് ഒന്നരനൂറ്റാണ്ടുകാലത്തിനു മീതെ ഒരു പത്തുവര്‍ഷംകൂടി പിന്നിടുമ്പോള്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജിക്കുന്ന ക്രിമിനലുകളുടെ താവളമായിത്തീര്‍ന്ന ദുരവസ്ഥയിലാണ്. മലയാളക്കരയിലെ അല്ല,...
ഭാരതത്തിന്റെ അന്തസ്സും ധര്‍മ്മബോധവും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രപതിമാരായിരുന്നു ഡോ. സക്കീര്‍ ഹുസൈനും ഡോ. എ.പി.ജെ. അബ്ദുള്‍ കലാമും. ഡോ. ഹുസൈന്‍ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ ഏറെ...
രണ്ടു തവണ ലോക്‌സഭാംഗവും ഒരിക്കല്‍ നിയമസഭാംഗവുമായിരുന്ന, ആദ്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേയും കോണ്‍ഗ്രസ്സിലേയും നേതൃസ്ഥാനത്തുണ്ടായിരുന്ന, അബ്ദുള്ളക്കുട്ടി ഈയിടെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നത് രാഷ്ട്രീയ രംഗത്തും മാധ്യമരംഗത്തും ചര്‍ച്ചാവിഷയമായത്...
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ ഗ്രാമത്തില്‍ വലിയ കൊടുങ്കാറ്റും ഇടിവെട്ടുമുണ്ടായി. മരങ്ങള്‍ മറിഞ്ഞുവീണു, മിന്നല്‍പ്പിണര്‍ പാഞ്ഞു. വൈദ്യുതി ബന്ധം അകന്നുപോയി. തുടര്‍ന്ന് ടിവി കാണാന്‍ വയ്യാത്ത അവസ്ഥയുമുണ്ടായി....
ഇക്കഴിഞ്ഞ ചൊവ്വാഴ്ച അതായത് ജൂണ്‍ പതിനൊന്നിന് (ഇടവം 28) കേരളത്തിലെ സംഘപരിവാറിന്റെ രാഷ ്ട്രീയ മേഖലയില്‍ ഏറ്റവും പഴക്കം സിദ്ധിച്ചവരില്‍ ഒരാളായ കെ. രാമന്‍ പിള്ളയ്ക്ക് 83...
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ തൊടുപുഴ കുമാരമംഗലത്തുള്ള എന്റെ വീട്ടില്‍ വന്നിരുന്നു. ഇടുക്കി വിഭാഗിന്റെ വാര്‍ഷിക ബൈഠക്കിനു മുന്നോടിയായി നടന്ന പ്രമുഖ കാര്യകര്‍ത്താക്കളുടെ സമാഗമത്തില്‍...
ഫണ്ടമെന്റലിസ്റ്റ് എന്ന ശീര്‍ഷകത്തില്‍ സൂബ്രഹ്മണ്യം ഇംഗ്ലീഷില്‍ രചിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷ 'മദംപൊട്ടിയ മതവാദം' ഈയിടെ വായിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സംഘത്തിന്റെ അഖിലഭാരതീയ കാര്യകാരി സദസ്യനുമായ...
പി. പരമേശ്വര്‍ജി ദല്‍ഹിയിലെ ദീനദയാല്‍ റിസേര്‍ച്ച് സെന്ററിന്റെ ഡയറക്ടറായിരുന്ന കാലത്ത് ഠേംഗ്ഡിയുമായി നടത്തിയ സുദീര്‍ഘമായ ആശയവിനിമയത്തിന്റെ ഫലമായി കേരളത്തില്‍ സുശക്തമായിനിന്ന ഹിന്ദുവിരുദ്ധ ചിന്താധാരകളെ ഫലപ്രദമായി നേരിടാന്‍ ഒരു...
സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം
കേരളത്തില്‍ ഏതാനും നാളുകളായി എല്ലാവിധ തൊഴിലുകള്‍ ചെയ്യാനും ഇതരസംസ്ഥാനത്തൊഴിലാളികളെയാണ് ലഭ്യമാകുന്നത്. ഓരോ നഗരത്തിലും അവര്‍ ആയിരക്കണക്കായി കാണപ്പെടുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരും പരിസരങ്ങളുമാണ് അവരുടെ ഏറ്റവും വലിയ...
സംഘപഥത്തിലൂടെ എന്ന ഈ പംക്തിക്കു ഇപ്പോള്‍ ഇരുപത് വയസ്സ് പൂര്‍ത്തിയായി. ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ ഇടയ്ക്കു ചില ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏതാണ്ട് തുടര്‍ച്ചയായി അതു വായനക്കാരുടെ മുന്നില്‍...
ദൈവംപോലത്തെ ഒരു മനുഷ്യന് നവതി പ്രണാമമര്‍പ്പിക്കാന്‍ ഏപ്രില്‍ 10-ന് ഭാഗ്യം സിദ്ധിച്ചു. അടിയന്തരാവസ്ഥയിലെ കേരളാന്തരീക്ഷത്തില്‍ സംഘത്തിന്റെയും ഭാരതീയ ജനസംഘത്തിന്റെയും മിക്ക സംസ്ഥാന ഭാരവാഹികളും, അധ്യക്ഷന്‍ ഒ. രാജഗോപാല്‍,...
നെഹ്‌റു കുടുംബം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദേഹവിയോഗത്തോടെ അന്യംനിന്നുപോയി. അദ്ദേഹത്തിന്റെ ഏകപുത്രി ഇന്ദിരാ പ്രിയദര്‍ശിനി പാഴ്‌സി യുവാവ് ഫിറോസ് ഗണ്ഡിയെ സ്വന്തം പിതാവിന്റെയും മഹാത്മാഗാന്ധിയുടെയും ഉപദേശങ്ങളെ ധിക്കരിച്ച് ഭര്‍ത്താവായി...
ഈ ചരിത്ര സംഭവം ക്യാന്‍വാസിലാക്കാന്‍ രവിവര്‍മ്മ ക്ഷണിക്കപ്പെടുകയായിരുന്നുവത്രേ. അദ്ദേഹം സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കണം. വള്ളക്കടവിന്റെ മറുകരയില്‍നിന്നുള്ള ദൃശ്യമാണ് വരച്ചിട്ടുള്ളത്. ചിത്രം മുഴുമിച്ചശേഷം ഡ്യൂക്കിനു സമ്മാനിക്കപ്പെടുകയായിരുന്നു.
1966-ലാണ് മാതൃമല കുന്നിന്മുകളില്‍ കുരിശുനാട്ടി വെള്ളിയാഴ്ച തോറും മലകയറി കൂരോപ്പട മാര്‍സ്ലീവാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥന ആരംഭിച്ചത്. അതിനും രണ്ടു വ്യാഴവട്ടത്തിലധികമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍...
ഫെബ്രുവരി 26- ന് പാക്കധീന കശ്മീരിലെ ബാലാക്കോട്ടില്‍ ഭാരത വിമാനസേന ജയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രങ്ങള്‍ക്കുമേല്‍ നടത്തിയ ആക്രമണങ്ങള്‍ അടങ്ങുന്ന ഒരു ചലച്ചിത്രം ഉടന്‍തന്നെ പുറത്തിറങ്ങുമെന്നു ടൈംസ്...
എറണാകുളത്തെ സംഘേതിഹാസത്തിലെ ഒരു പര്‍വത്തിന്റെ അവസാനമാണ് പോയ ഞായറാഴ്ച പച്ചാളം വിജയന്‍ എന്നറിയപ്പെട്ടിരുന്ന എം.എ. വിജയന്റെ ദേഹവിയോഗത്തോടെ സംഭവിച്ചത്.
ഇക്കഴിഞ്ഞ 13ന് കണ്ണൂര്‍ സംഘജില്ലയിലെ പ്രൗഢ സ്വയംസേവകരുടെ കുടുംബസംഗമം നടക്കുമ്പോള്‍ അതില്‍ ആ ജില്ലയില്‍ മുമ്പ് പ്രചാരകരായി പ്രവര്‍ത്തിച്ചവരെക്കൂടി ക്ഷണിക്കണമെന്ന തീരുമാനം മൂലം എനിക്കും പങ്കെടുക്കാന്‍ അവസരം...
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് എളമക്കരയിലെ ഭാസ്‌കരീയത്തില്‍ കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരും യഥാര്‍ത്ഥ നവോത്ഥാന കാംക്ഷികളും ചേര്‍ന്ന് എം.എ. സാര്‍ എന്ന എം.എ. കൃഷ്ണന്റെ തൊണ്ണൂറാം വയസ്സ് കൊണ്ടാടിയപ്പോള്‍...
സ്വതന്ത്രഭാരതത്തില്‍ നടന്ന ഏറ്റവും സംഘര്‍ഷനിര്‍ഭരമായ 1975-77 കാലത്തെ ആഭ്യന്തര അടിയന്തരാവസ്ഥ എന്ന ഫാസിസ്റ്റ് ദുര്‍ഭരണത്തിനെതിരെ നടന്ന ദേശവ്യാപകമായ അഹിംസാത്മക സംഘര്‍ഷത്തില്‍ പങ്കെടുത്ത കേരളത്തിലെ പോരാളികളുടെ സമാഗമം കഴിഞ്ഞ...