Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കൊച്ചി മെട്രോയ്‌ക്ക് കൊറിയന്‍ സാങ്കേതികവിദ്യ

ന്യൂദല്‍ഹി: കൊച്ചി മെട്രോ നിര്‍മ്മാണത്തിന്‌ കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന്‌ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. അത്യാധുനിക മഗ്‌ലെവ് (മാഗ്‌നെറ്റിക് ലെവിറ്റേറ്റിങ്)...

ജയരാജന്റെ മോചന ഉത്തരവുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടു

കരുനാഗപ്പള്ളി: കോടതിയലക്ഷ്യ കേസില്‍ ജാമ്യം ലഭിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജനെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവുമായി തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക്‌ വന്ന വാഹനം അപടകത്തില്‍പ്പെട്ടു. കരുനാഗപ്പള്ളിയില്‍ വച്ച്‌...

തൃശൂര്‍ ടൗണ്‍ ഹാളിന്‌ കരുണാകരന്റെ പേര് നല്‍കും

തിരുവനന്തപുരം: തൃശൂര്‍ ടൗണ്‍ ഹാളിന്‌ മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച കോണ്‍ഗ്രസ്‌ നേതാവുമായ കെ.കരുണാകരന്റെ പേര്‌ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ടൌണ്‍ഹാളില്‍ കരുണാകരന്റെ അദ്ദേഹത്തിന്റെ ഒരു...

സ്വര്‍ണവില കുതിക്കുന്നു; പവന് 21,480 രൂപ

കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 21,480 രൂപയായി. ഗ്രാമിന് 2.685 രൂപയാണ് ഇന്നത്തെ വില. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിയും ഡോളര്‍ ഇന്ത്യന്‍ രൂപയ്ക്കെതിരെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതുമാണ്...

400 പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അറുനൂറോളം ചില്ലറ പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങും. ഇതില്‍ 400 എണ്ണം കണ്‍‌സ്യൂമര്‍ ഫെഡിന്റെ കീഴിലും ബാക്കി 200 എണ്ണം...

ജയരാജന്‍ ഇന്ന് ജയില്‍ മോചിതനാകും

തിരുവനനന്തപുരം: കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കിയ സി.പി.എം നേതാവ് എം.വി ജയരാജന്‍ ഇന്ന് ജയില്‍‌മോചിതനാകും. പുറത്തിറങ്ങുന്ന ജയരാജന് ജയില്‍ കവാടത്തിലും പൂജപ്പുര മൈതാനത്തും വച്ച് സ്വീകരണം...

ഇന്ന്‌ നട തുറക്കും; ഇനി ശരണംവിളിയുടെ നാളുകള്‍

ശബരിമല: ഇനി ശരണംവിളിയുടെ നാളുകള്‍. മണ്ഡല മകരവിളക്ക്‌ ഉത്സവത്തിനായി ശബരിഗിരിനാഥന്റെ തിരുനട ഇന്നു തുറക്കും. തന്ത്രി കണ്ഠരര്‌ മഹേശ്വരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എഴിക്കാട്‌ ശശിനമ്പൂതിരി വൈകിട്ട്‌ 5.30...

പെട്രോള്‍ വില 2.22 കുറച്ചു

ന്യൂദല്‍ഹി: പെട്രോള്‍ വില കുറച്ചു. ലിറ്ററിന്‌ 2.22 രൂപയാണ്‌ കുറച്ചിരിക്കുന്നത്‌. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന്‌ 1.85 രൂപയാണ്‌ കുറയുക. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍...

യു.പി വിഭജനത്തിന് മന്ത്രിസഭയുടെ അംഗീകാരം

ലഖ്‌നൌ: ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കാനുള്ള തീരുമാനത്തിന്‌ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. വിഭജനം സംബന്ധിച്ച പ്രമേയത്തിനുമായാവതി മന്ത്രിസഭ അംഗീകാരം നല്‍കി. 21ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ പ്രമേയം പാസാക്കും....

ഭന്‍വാരി കേസ്‌ രാജസ്ഥാനില്‍ മന്ത്രിമാര്‍ കൂട്ടരാജിക്ക്‌

ജയ്പൂര്‍: വന്‍വിവാദമായ ഭന്‍വാരി ദേവി കേസ്‌ ഉയര്‍ത്തിയ രാഷ്ട്രീയ കൊടുങ്കാറ്റില്‍ രാജസ്ഥാനിലെ അശോക്‌ ഗെലോട്ട്‌ മന്ത്രിസഭയിലെ മന്ത്രിമാര്‍ കൂട്ടരാജിക്കൊരുങ്ങുന്നു. പുതിയ മന്ത്രിസഭ ഉടന്‍ രൂപീകരിക്കും. മുഖ്യമന്ത്രിയായി ഗെലോട്ട്‌...

ക്രമക്കേട്‌ ചൂണ്ടിക്കാട്ടിയ മുന്‍ ജീവനക്കാരനും കുടുംബത്തിനും കമ്പനിയുടെ ഭീഷണിയെന്ന്‌ പരാതി

കൊച്ചി: സ്ഥാപനത്തിലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ സ്വകാര്യ കമ്പനി അധികൃതര്‍, രാജിവച്ച ജീവനക്കാരനെ പീഡിപ്പിക്കുന്നതായി പരാതി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ പോളി കെം എന്ന കമ്പനിക്കെതിരെയാണ്‌...

ഇന്റര്‍നെറ്റ്‌ കഫേകള്‍ കേന്ദ്രീകരിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നീലചിത്രപ്രദര്‍ശനം

മട്ടാഞ്ചേരി: ഇന്റര്‍നെറ്റ്‌ കഫേ പ്രവര്‍ത്തനം വീണ്ടും സ്കൂള്‍ വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നതിന്‌ വേദികളാകുന്നതായി ആരോപണം. പശ്ചിമകൊച്ചിയില്‍ അടുത്തയിടെ ചില കഫേകളില്‍ നടന്ന തര്‍ക്കങ്ങളും മര്‍ദ്ദനങ്ങളും വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റില്‍ ലൈംഗികത...

കലാമിനേറ്റ അപമാനം

പുള്ളിപ്പുലിയുടെ സ്വഭാവം ഒരു കാരണവശാലും മാറില്ല എന്നു പറയാറുണ്ട്‌. ചിലരാജ്യങ്ങളുടെ സ്ഥിതിയും ഇതില്‍ നിന്ന്‌ വ്യത്യസ്തമല്ല. അമേരിക്കയുടെ കാര്യം തന്നെ എടുക്കുക. അവരുടെ താല്‍പര്യങ്ങള്‍ക്ക്‌ ഒരുടവും തട്ടാതെ...

ഭരണഘടനാവിരുദ്ധമായ വര്‍ഗീയ ബില്‍

138 വകുപ്പുകളും അനേകം അനുബന്ധങ്ങളും അടങ്ങുന്നതും സകലതും കൂടി 66 പേജു വരുന്നതുമായ ദ്‌ പ്രിവന്‍ഷന്‍ ഓഫ്‌ കമ്മ്യൂണല്‍ ആന്റ്‌ ടാര്‍ഗറ്റഡ്‌ വയലന്‍സ്‌ (അക്സസ്‌ ടു ജസ്റ്റിസ്‌...

ബേവന്‍ കണ്ട കേരളം

കഴിഞ്ഞ ശനിയാഴ്ച എനിക്ക്‌ ഈയാഴ്ച ദല്‍ഹിയില്‍ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷണര്‍ ആയി സ്ഥാനമേല്‍ക്കുന്ന ജെയിംസ്‌ ബേവനെയും ജാനറ്റ്‌ പര്‍ഡിയെയും പരിചയപ്പെടാനുള്ള അവസരം ലഭിച്ചു. ദല്‍ഹിയില്‍ ചെന്ന്‌ ഹൈക്കമ്മീഷണറായി ചാര്‍ജ്‌...

സുബ്രഹ്മണ്യന്‍സ്വാമിയുടെ വായടപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഹര്‍ജി

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട്‌ പരസ്യപ്രസ്താവനകള്‍ നടത്തുന്നതില്‍നിന്നും ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യംസ്വാമിയെ വിലക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പൊതുപ്രവര്‍ത്തകരുടെ പ്രതിഛായ ഇടിച്ചുതാഴ്ത്തുകയാണ്‌...

സന്ന്യാസത്തിലെ ആദര്‍ശവും അനുഷ്ഠാനവും

സന്യാസം എന്നാല്‍ മരണത്തോടുള്ള സ്നേഹം എന്ന്‌ വളരെ ചുരുക്കമായി പറയാം. പ്രാപഞ്ചികന്മാര്‍ ജീവിതത്തെ സ്നേഹിക്കുന്നു; സന്ന്യാസി മരണത്തെ സ്നേഹിക്കണം. അപ്പോള്‍ നാം ആത്മഹത്യ ചെയ്യണോ? ഒരിക്കലുമരുത്‌. ആത്മഘാതികള്‍...

പൊങ്കാല

അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ആദ്യകാലത്ത്‌ നടന്നിരുന്ന നിവേദ്യ അനുഷ്ഠാനമാണ്‌ പൊങ്കാല. അരി, കലം, വിറക്‌, വെള്ളം എന്നിവയെല്ലാം ക്ഷേത്രത്തിലെത്തിച്ചു നിവേദ്യം നടത്തുവാന്‍ ആളുകളുടെ എണ്ണം അമിതമായി വര്‍ദ്ധിച്ചപ്പോള്‍...

തന്നെ ആക്രമിച്ചതിന് പിന്നില്‍ പിള്ള – കൃഷ്ണകുമാര്‍

തിരുവനന്തപുരം: തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആര്‍. ബാലകൃഷ്ണ പിള്ള തന്നെയെന്നു പരുക്കേറ്റ അധ്യാപകന്‍ ആര്‍. കൃഷ്ണകുമാര്‍ പറഞ്ഞു. എന്നാല്‍ അപകട ദിവസത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും...

ടൈക്കൂണ്‍ തട്ടിപ്പ്‌: ഏജന്റ് മെഹമൂദ കീഴടങ്ങി

കോഴിക്കോട്‌: ടൈക്കൂണ്‍ എമ്പയര്‍ തട്ടിപ്പ്‌ കേസില്‍ പാലക്കാട്‌ സ്വദേശിനി മെഹമൂദ (50) അന്വേഷണ സംഘത്തിന്‌ മുമ്പാകെ കീഴടങ്ങി. ഹൈക്കോടതി ഉത്തരവനുസരിച്ചാണ്‌ മെഹമൂദ കേസ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന...

കോടതിയലക്ഷ്യ കേസില്‍ എം.വി ജയരാജന് ജാമ്യം

ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ജയരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പതിനായിരം രൂപയുടെ സ്വന്തം ബോണ്ടിന്റെ...

ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ ഉമ്മന്‍‌ചാണ്ടിയുടെ അറിവോടെ – പിണറായി

തിരുവനന്തപുരം: പി.സി.ജോര്‍ജ്ജിന്റെ പ്രസ്‌താവനകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയുള്ള ഒത്തുകളിയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ട്‌ ഉമ്മന്‍ചാണ്ടിയുടെ ഖേദപ്രകടനം കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പി.സി.ജോര്‍ജിന്റെ...

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് പിന്‍‌വലിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിലെ ഒരു വിഭാഗം ജീവനക്കാര്‍ ബുധനാഴ്ച നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി വി.എസ്. ശിവകുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍‌വലിക്കാന്‍ ധാരണയായത്. 3272 ജീവനക്കാരെ...

വയനാട്ടില്‍ കര്‍ഷക കോണ്‍ഗ്രസ് ബാങ്ക് ഉപരോധിച്ചു

വയനാട്‌: കടക്കെണി മൂലം ആത്‌മഹത്യ ചെയ്‌ത കര്‍ഷകന്റെ കുടുംബത്തിന്‌ ജപ്‌തി നോട്ടീസ്‌ അയച്ച സംഭവത്തില്‍ കര്‍ഷക ഉപരോധം. മേപ്പാടിയിലെ സെന്‍ട്രല്‍ ബാങ്കിന്റെ ശാഖയാണ്‌ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍...

കണ്ണൂരിലും കര്‍ഷക ആത്മഹത്യ

കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂരിലും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കൊട്ടിയൂര്‍ പാല്‍ച്ചുരം സ്വദേശി ജോസാണ് (56) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോസിനെ വാടകവീടിന്‌ സമീപത്തെ മരക്കൊമ്പില്‍...

വെള്ളാപ്പള്ളിക്കെതിരായ ഉത്തരവിന്‌ സ്റ്റേ

ചെന്നൈ: എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ചെന്നൈ സിവില്‍ കോടതി ഉത്തരവ്‌ മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തു. രണ്ടാഴ്ചത്തേക്കാണ്‌ സ്റ്റേ. നവംബര്‍ 28 വരെ...

അഗ്നി -4 മിസൈല്‍ വിക്ഷേപണം വിജയകരം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കൃത്യതയും പ്രഹരശേഷിയും നല്‍കുന്ന ദീര്‍ഘ ദൂര മിസൈല്‍ അഗ്നി -4 വിജയകരമായി വിക്ഷേപിച്ചു. ഒറീസയിലെ വീലര്‍ ഐലന്‍ഡില്‍ നിന്നായിരുന്നു പരീക്ഷണം....

പി.സി ജോര്‍ജ്ജിനെതിരെ ഉമ്മന്‍‌ചാണ്ടി

തൃശൂര്‍: കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ക്കെതിരെയുള്ള പരാമര്‍ശം ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്ജ്‌ ഒഴിവാക്കേണ്ടതായിരുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ യു.ഡി.എഫ് ശൈലിയ്ക്ക് ചേരുന്നതല്ല.പൊതുപ്രവര്‍ത്തകര്‍ വാക്കിലും പ്രവര്‍ത്തിയിലും മിതത്വം...

സുബ്രഹ്മണ്യം സ്വാമിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കി

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി....

പത്തനം‌തിട്ടയില്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

പത്തനംതിട്ട: ജീവനക്കാരെ മര്‍ദ്ദിച്ച പോലീസുകാരെ സസ്‌പെന്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു. പണിമുടക്കിയ ജീവനക്കാര്‍ രാവിലെ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ ഉപരോധിച്ചു. എറണാകുളം...

പെട്രോള്‍ വില കുറച്ചേക്കും

ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിനു രണ്ടു രൂപ വരെ കുറച്ചേക്കും. നാളെ നടക്കുന്ന എണ്ണക്കമ്പനി മേധാവികളുടെ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നു സൂചന. വില കുറച്ചുകൊണ്ടുളള പ്രഖ്യാപനം വ്യാ‍ഴാഴ്ച...

കൊടിയത്തൂര്‍ കൊലയ്‌ക്ക്‌ തീവ്രവാദ ബന്ധം

കോഴിക്കോട്‌: കൊടിയത്തൂരില്‍ മര്‍ദ്ദനമേറ്റ്‌ ഷഹീദ്‌ ബാബു എന്ന യുവാവ്‌ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ മുസ്ലീം മതതീവ്രവാദസംഘത്തിന്‌ പങ്കുള്ളതായി സംശയം. മലപ്പുറം, വയനാട്‌, ജില്ലകളില്‍ നിന്നടക്കം എത്തിയ ക്രിമിനല്‍ സംഘങ്ങള്‍ക്ക്‌...

യുറേനിയം കയറ്റുമതി : ഇന്ത്യയ്‌ക്ക് മേലുള്ള ഉപരോധം നീക്കും

മെല്‍ബണ്‍: ഇന്ത്യയ്ക്കുളള യുറേനിയം കയറ്റുമതി നിരോധനം ഓസ്ട്രേലിയ നീക്കിയേക്കും. ഇന്ത്യയ്ക്ക്‌ യുറേനിയം വില്‍ക്കേണ്ടെന്ന ലേബര്‍ പാര്‍ട്ടിയുടെ നയം പുനരാലോചിക്കാനും തിരുത്താനുമാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ഒരുങ്ങുന്നത്....

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വാന്‍ പ്രവിശ്യയിലാണ്‌ അനുഭവപ്പെട്ടത്‌. രണ്ടു തവണ പ്രകമ്പനം ഉണ്ടായെന്നു ദൃക്സാക്ഷികള്‍...

ഇന്ത്യാ അന്താരാഷ്‌ട്ര വിപണനമേള ദല്‍ഹിയില്‍ തുടങ്ങി

ന്യൂദല്‍ഹി: മുപ്പത്തിഒന്നാമത് ഇന്ത്യാ അന്താരാഷ്ട്ര വിപണനമേള ദല്‍ഹിയില്‍ തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും വലിയ മേളകളില്‍ ഒന്നായ ട്രേഡ് ഫെയറില്‍ വിദേശ രാജ്യങ്ങളിലേതടക്കം ആറായിരത്തോളം സ്റ്റാളുകളുണ്ട്. ഇന്ത്യയിലെ...

മ്യാന്‍‌മാറിലെ രാഷ്‌ട്രീയ തടവുകാരെ വിട്ടയയ്‌ക്കണം – സൂക്കി

യാങ്കൂണ്‍ : മ്യാന്‍‌മാറിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കണമെന്ന് ജനാധിപത്യ നേതാവ് ആങ്‌സാന്‍ സൂക്കി ആവശ്യപ്പെട്ടു. പട്ടാളഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ നിന്നും മോചിതയായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ മാധ്യമങ്ങളോട്...

ജോര്‍ജിന്റെ വായാടിത്തത്തിന്‌ കോണ്‍ഗ്രസിന്റെ വിലക്ക്‌

തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ അതിരുവിട്ട സംസാരത്തിനെതിരെ കോണ്‍ഗ്രസ്‌. ഉമ്മന്‍ചാണ്ടി നേരിട്ടും രമേശ്‌ ചെന്നിത്തല പരസ്യമായും ജോര്‍ജിനെ അതൃപ്തി അറിയിച്ചു. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല കോണ്‍ഗ്രസ്‌ എംഎല്‍എമാരെ പോലും ആക്ഷേപിച്ച്‌...

വിഎസും പിണറായിയും വിട്ടുനിന്നു; ഐസക്കിനും കോടിയേരിക്കും എതിരെ കേസ്‌

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം.വി. ജയരാജനെ ശിക്ഷിച്ച നടപടിയില്‍ പ്രതിഷേധിച്ച്‌ സിപിഎം ഹൈക്കോടതിക്ക്‌ മുന്നില്‍ നടത്തിയ പ്രതിഷേധസമരത്തില്‍നിന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനും വിട്ടുനിന്നു....

സമരം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച – ഫെഫ്ക

കൊച്ചി: സമരം അവസാനിപ്പിക്കാതെ നിര്‍മാതാക്കളുമായി ചര്‍ച്ചയിക്കില്ലെന്ന്‌ സാങ്കേതിക വിദഗ്‌ധരുടെ സംഘടനയായ ഫെഫ്ക അറിയിച്ചു. സമരത്തെ അനുകൂലിക്കുന്ന ക്ഷേമനിധി ബോര്‍ഡുമായി സഹകരിക്കില്ലെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന...

വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി രൂക്ഷം

കല്‍പ്പറ്റ: വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി പ്രതീക്ഷിച്ചതിലും രൂക്ഷമാണെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നാളെ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം...

മന്‍മോഹനുമായി ഒമര്‍ കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: കാശ്മീരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട്‌ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തി. അര മണിക്കൂര്‍ നീണ്ട...

ഡോ.ഉന്‍മേഷിനെ സസ്പെന്‍ഡ്‌ ചെയ്തു

തിരുവനന്തപുരം: സൗമ്യ വധക്കേസ്സില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക്‌ അനുകൂലമായി മൊഴി മാറ്റിപ്പറഞ്ഞ ഡോ. ഉന്മേഷിനെ സസ്പെന്റ്‌ ചെയ്തു. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ പിന്നീട്‌ എഴുതിച്ചേര്‍ത്തതാണെന്നും പോസ്റ്റുമോര്‍ട്ടം...

റിപ്പോര്‍ട്ട്‌ ബുധനാഴ്ച സര്‍ക്കാരിന്‌ സമര്‍പ്പിക്കും

കല്‍പ്പറ്റ: കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ വയനാട്‌ ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി പഠിക്കാന്‍ അഡീ. ചീഫ്‌ സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നംഗസമിതിക്ക്‌ മുന്നില്‍ കര്‍ഷകര്‍ പരാധീനതകളുടെ കെട്ടഴിച്ചു....

ജനകീയ പ്രക്ഷോഭങ്ങള്‍ സാമൂഹ്യമാറ്റത്തിന്റെ നേര്‍ദിശ തെളിക്കുന്നു: പ്രൊഫ.കെ.അരവിന്ദാക്ഷന്‍

്കൊച്ചി: ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ അനിവാര്യമായ സാമൂഹികമാറ്റത്തിന്റെ ദിശയെ തെളിക്കുകയാണെന്ന്‌ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. എറണാകുളം റസ്റ്റ്‌ ഹൗസില്‍ ചേര്‍ന്ന ആള്‍ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ്‌ ഫോറം...

നഗരവീഥികള്‍ ഉദ്യാനമാക്കി ശിശുദിനറാലി

കൊച്ചി: വര്‍ണരാജി തീര്‍ത്ത ഘോഷയാത്രയില്‍ ചാച്ചാജിയും 100 കണക്കിനു കുരുന്നുകളും അണിനിരന്നപ്പോള്‍ രാജേന്ദ്ര മൈതാനി മുതല്‍ ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌വരെയുളള റോഡ്‌ കുട്ടികളുടെ ഉദ്യാനമായി. കുട്ടിതാരങ്ങളുടെ സ്കേറ്റിങ്‌ അകമ്പടിയോടെയാണ്‌...

പ്രത്യയശാസ്ത്രരേഖയിലില്ലാത്തത്‌

സൈദ്ധാന്തികനെന്ന നിലയ്ക്കും പ്രാക്മറ്റെഷ്യന്‍ എന്ന നിലയ്ക്കും ഇ.എം.എസ്‌.നമ്പൂതിരിപ്പാടിനെ ബഹുദൂരം പിന്നിലാക്കുന്ന മാര്‍ക്സിസ്റ്റുകളുടെ ഒരു നിരതന്നെയുണ്ടെങ്കിലും അദ്ദേഹത്തിന്റെ കാലമാണ്‌ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ പാത സ്വീകരിച്ച ഇന്ത്യന്‍ ഇടതുപക്ഷത്തിന്റേയും അതില്‍...

നഴ്സിംഗ്‌ പീഡനം തടയണം

നഴ്സുമാരെ ലോകം 'ഫ്ലോറന്‍സ്‌ നൈറ്റിംഗേല്‍സ്‌' എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. നഴ്സിംഗ്‌ ജോലിയുടെ മുഖമുദ്ര സേവനമായതിനാലാണത്‌. പക്ഷെ ഇന്ന്‌ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ആശുപത്രികളിലും നഴ്സിംഗ്‌ കോളേജുകളിലും നഴ്സുമാര്‍, വിശേഷിച്ച്‌...

ചികിത്സാ വിപത്ത്‌ നേരിടാന്‍

കേരളപ്പിറവി ദിവസം ഏഷ്യാനെറ്റ്‌ സന്ധ്യാവാര്‍ത്തയില്‍ ഞെട്ടിക്കുന്ന ഒരു സംഭവം സംപ്രേഷണം ചെയ്തു. ചന്ദ്രശേഖരന്‍ എന്നൊരാള്‍ ഭാര്യാസമേതം എറണാകുളം മെഡിക്കല്‍ സെന്ററിലെത്തുന്നു. ഈ ആസ്പത്രി കൊച്ചി മഹാനഗരത്തില്‍ എണ്ണപ്പെട്ട...

തെലുങ്കാന പ്രശ്നം; കോണ്‍ഗ്രസും ടിആര്‍എസും ജനങ്ങളെ വഞ്ചിക്കുകയാണെന്ന്‌ ടിഡിപി

തെലുങ്കാന: തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസും ടിആര്‍എസും ജനങ്ങളെ വഞ്ചിക്കുകയാണെന്ന്‌ തെലുങ്ക്‌ ദേശം പാര്‍ട്ടി ആരോപിച്ചു. തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നത്‌ സംബന്ധിച്ച്‌ ഇരു പാര്‍ട്ടികളും ജനങ്ങള്‍ക്ക്‌...

കൂടംകുളം: കലാമിന്റെ പദ്ധതി കൈക്കൂലിയെന്ന്‌

ചെന്നൈ: കൂടംകുളം ആണവനിലയത്തിനുവേണ്ടി മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം തയ്യാറാക്കിയ പത്തിന പദ്ധതികള്‍ പ്രതിഷേധക്കാര്‍ക്കുള്ള കൈക്കൂലിയാണെന്ന്‌ ആണവവിരുദ്ധ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞര്‍, നിയമജ്ഞര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘമാണ്‌...

Page 7842 of 7962 1 7,841 7,842 7,843 7,962

പുതിയ വാര്‍ത്തകള്‍