കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം
നാം 2026-ലേക്കു ചുവടുവയ്ക്കുമ്പോള്‍, ഭാരതത്തിലെ പൊതുസംവാദങ്ങള്‍ അല്‍പം അച്ചടക്കത്തോടെ ആരംഭിക്കേണ്ടതുണ്ട്. പരിശോധനകളെയും കടുത്ത വിമര്‍ശനങ്ങളെയും നാം സ്വാഗതം ചെയ്യണം. എന്നാല്‍ വാദമുഖങ്ങള്‍ ഉത്തരവാദിത്വമുള്ളതാകണമെന്ന നിര്‍ബന്ധവും നമുക്കുവേണം. 140...


















