മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍
കേരളം പ്രകൃതി സൗന്ദര്യത്തിന്റെയും സമൃദ്ധമായ മഴയുടെയും നാടായിരുന്നുവെങ്കിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഴക്കാലം ജനങ്ങളില്‍ ആശങ്കയുടെയും ഭീതിയുടെയും കാലമായി മാറിയിരിക്കുകയാണ്. 2018-ലെ മഹാപ്രളയം മുതല്‍ നാം കണ്ട...











