കൃഷ്ണനടനം… അഭിനയ സൂക്ഷ്മത… കലാമണ്ഡലം കൃഷ്ണപ്രസാദ് ആശാന്‍
സങ്കേതങ്ങളുടെ ആദ്യവസാന കലാരൂപമാണു കഥകളി. തന്റെ സ്വത്വം പൂര്‍ണ്ണമായും മറച്ച് അരങ്ങില്‍ പ്രവേശിക്കുകയാണല്ലോ നടന്‍ ചെയ്യുന്നത്. ലൗകികജീവിതത്തിന്റെ അലട്ടലുകളേതുമില്ലാതെ പൂര്‍ണ്ണമായും നടബുദ്ധിയിലേക്കുളള പരകായപ്രവേശം. കഥാപാത്രം ചെറുതോ വലുതോ...











