വിജയദശമിയും വിദ്യാരംഭ സംസ്‌കാരവും
ബീജാവസ്ഥയില്‍ നിന്ന് മരണം വരെ നീണ്ടുനില്‍ക്കുന്ന മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചെയ്യേണ്ട നവീകരണ പ്രക്രിയയാണ് സംസ്‌കാരം എന്നുപറയുന്നത്. ഗൃഹ്യസൂത്രങ്ങളിലും ധര്‍മസൂത്രങ്ങളിലുമാണ് സംസ്‌കാര കര്‍മവിധി രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുവെ വിവാഹസംസ്‌കാരം...















