തിരുവനന്തപുരം: നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചത് ആശങ്ക പടരാനിടയാക്കി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്.
ഇതേ കെട്ടിടത്തിലെ ഗ്യാസ് സിലിണ്ടര്‍ ഗോഡൗണിലും തീ പടര്‍ന്നു. തൊട്ട് അടുത്ത കെഎസ്എഫ്ഇ ശാഖയിലേക്ക് തീ പടര്‍ന്നത് ഉടന്‍ തന്നെ കെടുത്തി.
തീ പൂര്‍ണമായും അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു. കൂടുതല്‍ അഗ്നിശമന സേനസംഘം സ്ഥലത്തെത്തി .അപകടത്തില്‍ ആളപായമില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: