കോട്ടയം: വിസിക്കെതിരായ സമരത്തിന്റെ പേരില്‍ കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ. എസ്എഫ്‌ഐയുടേത് സമരമല്ല, കോപ്രായമാണ്, ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
കോട്ടയം പഴയ സെമിനാരിയില്‍ എംഡി സ്‌കൂള്‍ സ്ഥാപക സ്മൃതിസംഗമ ഉദ്ഘാടനത്തിലാണ് കാതോലിക്കാ ബാവ എസ്എഫ്‌ഐ സമരത്തെ തള്ളിയത്.
സമരത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ മുറിയിലേക്കു തള്ളിക്കയറാന്‍ ശ്രമിക്കുന്നതും അവിടെ കാട്ടുന്ന കോപ്രായങ്ങളും കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ വളരെയധികം ദുഃഖിച്ചു. സര്‍വകലാശാലയ്‌ക്കു മുമ്പിലെ സമരം കണ്ടപ്പോള്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ പോലെ ‘ഒരു ഭ്രാന്താലയത്തിലാണല്ലോ ഇന്നു നമ്മള്‍ ജീവിക്കുന്നത്’ എന്നു ചിന്തിച്ചു പോയി. ഉന്നത വിദ്യാഭ്യാസം നേടി മക്കള്‍ ഉയര്‍ന്ന നിലയിലെത്തുമെന്നു പ്രതീക്ഷിച്ച മാതാപിതാക്കള്‍ക്കു സങ്കടമുണ്ടാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും വിസിക്കുമെതിരേ സമരമാണെന്നു പറഞ്ഞ് എസ്എഫ്‌ഐ വന്‍ അക്രമമാണ് അഴിച്ചുവിട്ടത്. സര്‍വകലാശാല ആക്രമിച്ച്, അതിക്രമിച്ച കടന്ന എസ്എഫ്‌ഐക്കാര്‍ വിസിയുടെ മുറിയുടെ അടുത്തുവരെയെത്തി.
രാജ്ഭവനിലേക്കും അവര്‍ മാര്‍ച്ച് നടത്തി അക്രമത്തിനു ശ്രമിച്ചു. സുരക്ഷ നോക്കേണ്ട ചുമതലയുള്ള പോലീസാകട്ടെ എസ്എഫ്‌ഐക്കാരുടെ സമരത്തിന് ഒത്താശ ചെയ്യുകയായിരുന്നു. എസ്എഫ്‌ഐക്കാര്‍ അക്രമം അഴിച്ചുവിട്ടിട്ടും പോലീസ് ചെറുവിരല്‍ പോലുമനക്കിയില്ല. മാത്രമല്ല, അക്രമത്തിനൊരുമ്പെട്ടവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കേണ്ടതിനു പകരം പോലീസ് അവരോടു താണുവീണു കെഞ്ചുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: