ന്യൂഡൽഹി : പ്രതിരോധരംഗത്ത് കൂടുതൽ കരുത്ത് കാട്ടാൻ ഇന്ത്യ . സൈന്യത്തിനായി ഇസ്രായേലിൽ നിന്നുള്ള ക്വാസി ബാലിസ്റ്റിക് മിസൈലായ എയർ ലോറ വാങ്ങാനാണ് പദ്ധതി. ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് രൂപകൽപ്പന ചെയ്ത എയർ ലോറ, 400 മുതൽ 430 കിലോമീറ്റർ വരെ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ തകർക്കും.
ഇന്ത്യയിൽ ഇതിനകം തന്നെ സൂപ്പർസോണിക് ബ്രഹ്മോസ് എയർ-ലോഞ്ച്ഡ് മിസൈൽ ഉണ്ടെങ്കിലും, ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യൻ വ്യോമസേന ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലേക്ക് തുളച്ചുകയറാൻ കഴിവുള്ള നൂതന സ്റ്റാൻഡ്-ഓഫ് ആയുധങ്ങൾ വേണമെന്ന നിഗമനത്തിലാണ് . എയർ വായുവിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയും , കൃത്യമായ ലക്ഷ്യവും ചേർന്ന സവിശേഷമായ മിസൈലാണിത് . ലോറയുടെ പാതയെ തടയുന്നത് പോലും വളരെ ബുദ്ധിമുട്ടാണ്.
ഇതിന് 570 കിലോഗ്രാം വരെ വാർഹെഡ് വഹിക്കാൻ കഴിയും. മിസൈലിന് 1600 കിലോഗ്രാം ഭാരവും 5.2 മീറ്റർ നീളവുമുണ്ട്. മണിക്കൂറിൽ 6,174 കി.മീവരെയാണ് വേഗത. വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കോ റഡാറുകൾക്കോ ഇവയെ തൊടാനാകില്ല. ഇന്ത്യയിൽ നിന്നും തൊടുത്ത് വിട്ടാൽ കറാച്ചി, റാവൽപിണ്ടിയിലും യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് താവളങ്ങളിലും എത്തുമെന്ന് ചുരുക്കം.
പ്രതികൂല സാഹചര്യങ്ങളിൽ പോലും ലക്ഷ്യത്തെ കൃത്യമായി ആക്രമിക്കാൻ അനുവദിക്കുന്ന GPS, INS എന്നിവയുടെ സംയോജനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മിസൈലിന്റെ നാവിഗേഷൻ സിസ്റ്റം.ഇന്ത്യൻ വ്യോമസേന പ്ലാറ്റ്‌ഫോമുകളുമായി ഈ മിസൈൽ എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയും. ഒരു Su-30 MKI നാല് എയർ LORA മിസൈലുകൾ വഹിക്കാൻ പ്രാപ്തമാണ്. ബ്രഹ്മോസ്, സ്കാൾപ്പ് EZ, പ്രാലേ, റാംപേജ് എന്നിവയുൾപ്പെടെ ദീർഘദൂര കൃത്യതയുള്ള മിസൈലുകൾ ഇന്ത്യയ്‌ക്ക് ഇതിനകം ഉണ്ട്. എയർ LORA കരാർ മുന്നോട്ട് പോയാൽ, ഇത് ഇന്ത്യയിൽ നിർമ്മിക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: