വാഷിങ്ടൻ : കനേഡിയൻ ഉൽപന്നങ്ങൾക്ക് 35 ശതമാനം പകരം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2025 ഓഗസ്റ്റ് 1 മുതൽ കാനഡയിൽനിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് ഈ തീരുവ ബാധകം. ഇക്കാര്യം അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ട്രംപ് കത്തയച്ചു.
കാനഡയുമായുള്ള വ്യാപാര ബന്ധം യുഎസ് തുടരുമെന്നും അതു പുതുക്കിയ നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയാണ് ട്രംപിന്റെ കത്ത്. അതിതീവ്രമായ വേദനയനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസത്തിനു വേണ്ടി നല്‍കുന്ന മരുന്നായ ഫെന്റനിൽ, യുഎസിലേക്ക് എത്തുന്നത് തടയുന്നതിൽ കാനഡ പരാജയപ്പെട്ടതാണ് പുതിയ താരിഫ് നയത്തിന് കാരണമായതെന്നാണ് ട്രംപ് പറയുന്നത്.
ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും വീര്യമുള്ളതാണ് ഈ മരുന്ന്. എന്നാല്‍ ആരോഗ്യരംഗത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ ഇതിനെ ലഹരിയാവശ്യത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് യുഎസിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്ന് ട്രംപ് നേരത്തെയും ആരോപിച്ചിരുന്നത്.
കാനഡയുമായുള്ള എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുന്നുവെന്നായിരുന്നു രണ്ടാഴ്ച മുൻപ് ട്രംപ് പറഞ്ഞിരുന്നത്. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്സ് നല്‍കണമെന്ന ഉത്തരവാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. യുഎസുമായി വ്യാപാരം നടത്താന്‍ കാനഡ നല്‍കേണ്ട തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി നല്‍കണമെന്ന ഉത്തരവ് യുഎസ് ടെക് കമ്പനികള്‍ക്ക് 3 ബില്യൻ ഡോളറിന്റെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: