ലക്നൗ: യുപി മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയ്‌ക്കെതിരെയുള്ള നടപടികൾ ഉത്തർപ്രദേശ് പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ബാബയുടെ കാമുകി നസ്രീൻ എന്ന നീതു റോഹ്റയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ബൽറാംപൂരിലെ ആഢംബര ബംഗ്ലാവിൽ ചങ്കൂർ ബാബയും നീതുവും ഭാര്യഭർത്താക്കൻമാരെ പോലെയാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പൊലീസ് പൊളിച്ചു നീക്കിയ ഈ വസതിയും കാമുകിയുടെ പേരിലാണ് ഇയാൾ വാങ്ങിയത് . ബൽറാംപൂരിലെ ഒരു സിന്ധി കുടുംബത്തിൽ നിന്നുള്ള നീതു ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ . 2015 ൽ, ഭർത്താവ് നവീൻ ഘനശ്യാം റോഹ്‌റയ്‌ക്കൊപ്പം അവർ ദുബായിലേക്ക് യാത്ര ചെയ്തിരുന്നു. ആ യാത്രയിൽ ഇരുവരും ഇസ്ലാം മതം സ്വീകരിച്ചു – നീതു നസ്രീൻ എന്ന പേര് സ്വീകരിച്ചു. 2021 ൽ റോഹ്‌റയുടെ മുഴുവൻ കുടുംബവും ഇസ്ലാം സ്വീകരിച്ചു. ചങ്കൂർ ബാബയെ ഗുരുവായി പ്രഖ്യാപിക്കുന്ന ഒരു സത്യവാങ്മൂലവും ബൽറാംപൂരിലെ ഉട്രൗള സിവിൽ കോടതിയിൽ സമർപ്പിച്ചു.
നസ്രീൻ താമസിയാതെ ചങ്കൂർ ബാബയുടെ വിശ്വസ്ത സഹായിയായി മാറുകയും മതപരിവർത്തന ശൃംഖലയിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങുകയും ചെയ്തു. സഹായം വാഗ്ദാനം ചെയ്തും ചങ്കൂർ ബാബയുമായി ബന്ധപ്പെട്ട ‘അത്ഭുതങ്ങളുടെ’ അവകാശവാദങ്ങൾ പങ്കുവെച്ചും ദരിദ്രരായ ഹിന്ദു കുടുംബങ്ങളുമായി, പ്രത്യേകിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കുടുംബങ്ങളെ ആകർഷിക്കാൻ സാമ്പത്തിക സഹായവും വൈദ്യസഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഒപ്പം ഭർത്താവ് നവീൻ റോഹ്‌റയും ഇതിനായി സഹായിച്ചു.
2014 നും 2019 നും ഇടയിൽ നീതുവും റോഹ്‌റയും 19 തവണ യുഎഇയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് എടിഎസ് ഉദ്യോഗസ്ഥർ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: