വാരണാസി ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു. ജഗദ്ഗുരു രാമാനന്ദാചാര്യർക്ക് മുന്നിൽ നിന്നാണ് സംഘം ദീക്ഷ സ്വീകരിക്കുക. ഗുരുപൂർണ്ണിമയിൽ പാതാളപുരി മഠത്തിൽ മഹത്തായ പരിപാടിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ശ്രീരാമനെ പൂർവ്വികനായി കരുതുന്ന മുസ്ലീം സമുദായത്തിലെ 151 പേരാണ് ഗുരു ദീക്ഷ സ്വീകരിക്കുന്നത് . കാശിയിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി നടക്കാൻ പോകുന്നതെന്ന് പാതാളപുരി മഠത്തിലെ പീഠാധീശ്വർ ജഗദ്ഗുരു ബാലാചാര്യ പറഞ്ഞു. സനാതന പാരമ്പര്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന് ഈ പരിപാടി മാതൃക സൃഷ്ടിക്കും. ഇനിയുള്ള കാലം ഇസ്ലാമിൽ നിന്ന് മാറി ശ്രീരാമദേവനെ പൂജിച്ചാകും ഇവർ കഴിയുക.
നിരവധി മുസ്ലീങ്ങൾ ശ്രീരാമനെ തങ്ങളുടെ പൂർവ്വികനായി കണക്കാക്കുന്നുവെന്ന് പാതാളപുരി മഠത്തിന്റെ ട്രസ്റ്റിയും രാമപന്ത് പന്താചാര്യനുമായ ഡോ. രാജീവ് ശ്രീഗുരുജി പറഞ്ഞു. ഹോളി, ദീപാവലി, ശ്രീരാമ ആരതി തുടങ്ങിയ മുസ്ലീം സ്ത്രീകൾ സംഘടിപ്പിക്കുന്ന പരിപാടികൾ ലോകത്തിന് മുഴുവൻ വ്യത്യസ്തമായ സന്ദേശം നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: