മലപ്പുറം:കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ഗഫൂര്‍ അലിയെ (44) കടുവ കൊലപ്പെടുത്തിയത് മേയ് 15നാണ്.
സുഹൃത്തായ അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേല്‍ ചാടിവീണത്. കഴുത്തിനു പിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
ഇതോടെ കടുവയ്ക്കായി പ്രദേശത്ത് 20 അംഗങ്ങള്‍ വീതമുള്ള മൂന്ന് ആര്‍ആര്‍ടി സംഘങ്ങള്‍ തെരച്ചില്‍ ആരംഭിച്ചു. കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ കടുവ ഇത്രയും നാളായിട്ടും കെണിയിലാവാത്തതിനാല് നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു.
ലൈവ് സ്ട്രീമിംഗ് ക്യാമറകള്‍, ഡ്രോണുകള്‍, മൂന്ന് കൂടുകള്‍, രണ്ട് കുങ്കി ആനകള്‍, മൂന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വനം വകുപ്പ് തെരച്ചില്‍ നടത്തി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: