മുംബൈ: ഹിന്ദിയ്‌ക്കെതിരെ സമരം പ്രഖ്യാപിച്ച ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടിയായി ഹിന്ദി സംസാരിക്കുന്ന മകന്‍ ഉദ്ധവ് താക്കറെയുടെ വീഡിയോ. ബുധനാഴ്ച ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചതോടെ ഹിന്ദിക്കെതിരെ ഹാലിളക്കിയ ഉദ്ധവ് താക്കറെ മറുപടിയില്ലാത്ത മൗനത്തിലാണ്.
Aditya Thackeray & Kunal Vijaykar… both are Marathi but are speaking in Hindi.
I'm sure Raj Thackeray & his goons will sl@p both at least 6 times. Raj will do it. He is a man of 'principles'. Uddhav will still ally with Raj, because he is also a man of 'principles'. I'm sure. pic.twitter.com/jsFHLyJfZv
— BhikuMhatre (@MumbaichaDon) July 2, 2025
മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും കുശാലായി ഭക്ഷണവും കഴിച്ച് സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ രണ്ടു പേരും കറകളഞ്ഞ ഹിന്ദിയിലാണ് സംസാരിക്കുന്നത്.
ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ ഇംഗ്ലീഷിനും മറാത്തയ്‌ക്കും പുറമെ ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയാക്കണമെന്ന മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരെയാണ് ഹിന്ദി പാടില്ലെന്ന വാദവുമായി ഉദ്ധവ് താക്കറെയും കസിന്‍ സഹോദരനായ രാജ് താക്കറെയും രംഗത്ത് വന്നത്. ഇതോടെ തല്‍ക്കാലത്തേക്ക് ഭാഷാ പ്രശ്നം ആളിക്കത്തിക്കേണ്ടെന്ന് കരുതി ഈ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഫഡ്നാവിസ്.
നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹിന്ദി നിര്‍ബന്ധമായും സ്കൂളുകളില്‍ പഠിപ്പിക്കണമെന്ന് പറഞ്ഞിരുന്ന ഉദ്ധവ് താക്കറെയാണ് ഇപ്പോള്‍ ഹിന്ദിക്കെതിരെ സംസാരിക്കുന്നതെന്നത് അമ്പരപ്പിക്കുന്നുവെന്നാണ് ഫഡ് നാവിസ് പറഞ്ഞത്. എന്തായാലും മകന്റെ വീഡിയോ ഉദ്ധവിനും രാജ് താക്കറെയ്‌ക്കും തിരിച്ചടിയായിരിക്കുകയാണ്. ഇവരുടെ ഭാഷാവാദത്തിലുള്ള ഇരട്ടത്താപ്പാണ് വെളിവായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: