കോട്ടയം: കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത് മുഖ്യാതിഥിയാകും.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 30 ഏക്കര്‍ ഭൂമിയിലാണ് സയന്‍സ് സിറ്റിയുടെ നിര്‍മാണം. ശാസ്ത്ര ഗാലറികള്‍, ത്രിമാന പ്രദര്‍ശന തീയേറ്റര്‍, ശാസ്ത്ര പാര്‍ക്ക്, സെമിനാര്‍ ഹാള്‍, ഇന്നോവേഷന്‍ ഹബ് എന്നിവ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്ററാണ് ഇതിലെ പ്രധാനഭാഗം. പ്ലാനറ്റേറിയം, മോഷന്‍ സിമുലേറ്റര്‍, ഓഗ്മെന്റഡ് റിയാലിറ്റി / വെര്‍ച്വല്‍ റിയാലിറ്റി തീയേറ്ററുകള്‍, സംഗീത ജലധാര, പ്രകാശ-ശബ്ദ സംയുക്ത പ്രദര്‍ശനം, വാന നിരീക്ഷണ സംവിധാനം, പൂന്തോട്ടങ്ങള്‍ എന്നിവയും സയന്‍സ് സിറ്റിയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
പദ്ധതി പ്രദേശത്ത് 47,147 അടി വിസ്തൃതിയിലുള്ള സയന്‍സ് സെന്റര്‍ കെട്ടിടത്തില്‍ ഫണ്‍ സയന്‍സ്, മറൈന്‍ ലൈഫ് ആന്‍ഡ് സയന്‍സ്, എമര്‍ജിങ് ടെക്‌നോളജി എന്നീ ശാസ്ത്ര ഗാലറികളും, ത്രിമാന തീയേറ്റര്‍, ടെമ്പററി എക്‌സിബിഷന്‍ ഏരിയ, ആക്റ്റിവിറ്റി സെന്റര്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സയന്‍സ് സെന്ററിന് ചുറ്റുമായി സയന്‍സ് പാര്‍ക്ക്, ദിനോസര്‍ എന്‍ക്ലേവ്, വാനനിരീക്ഷണത്തിനു വേണ്ട ടെലിസ്‌കോപ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: