ആലപ്പുഴ: ഓമനപ്പുഴയില്‍ വഴക്കിനിടെ പിതാവ് മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന് കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് ജോസ് മോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൃദയസ്തംഭനം മൂലം മരിച്ചെന്ന കാരണത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത്
കഴിഞ്ഞ രാത്രി ജോസ് മോനും ഏയ്ഞ്ചലും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് പൊലീസിന് മൊഴി നല്‍കിയത്. ഒരു രാത്രി ആരും അറിയാതെ സംഭവം മൂടിവെച്ചു. മകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് കാട്ടി ജോസ്മോന് തന്നെയാണ് അയല്‍വാസികളെ വീട്ടിലേക്ക് വിളിച്ചത്.
ഹൃദയസ്തംഭനം എന്നാണ് ആശുപത്രിയില്‍ പറഞ്ഞത്.പോസ്റ്റുമോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചു. ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയായിരുന്നു എയ്ഞ്ചല്‍. ഭര്‍ത്താവുമായി പിണങ്ങി രണ്ടുമാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: