കൊല്ലം: ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടരുതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്. നാട്ടുകാരെ ഉപദ്രവിക്കുന്ന തരത്തിലുള്ള തോരണങ്ങള്‍ അഴിച്ചുമാറ്റണം.
പത്തനാപുരം ഡിപ്പോയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ.ബി. ഗണേഷ്കുമാര്. തോരണങ്ങളും കൊടിയും ഇനിയും സ്ഥാപിച്ചാല്‍ പിഴ ഈടാക്കും.കൊടി തോരണങ്ങള്‍ കെട്ടുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.
ഒരിടത്തുനിന്ന് വൃത്തിയാക്കി വരുമ്പോള്‍ കുറെ പേര് അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു.റഫറണ്ടത്തില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജീവനക്കാര്‍ക്ക് അറിയാം. അതിന് പ്രത്യേക ബോര്‍ഡിന്റെയോ തോരണത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: