ഇടുക്കി: കുടുംബ വഴക്കിനിടെ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു.മാങ്കുളം താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റിലെ മിനി(39) ആണ് മരിച്ചത്.
ഭര്‍ത്താവ് രഘു തങ്കച്ചനെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ചയാണ് രഘു മിനിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ് മിനി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകുന്നേരത്തോടെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: