ന്യൂദല്‍ഹി: സദ് ഗുരുവിനെ കുറെക്കാലമായി വേട്ടയാടിയിരുന്ന യുട്യൂബറാണ് ശ്യാം മീര സിങ്ങ്. പക്ഷെ നിയമയുദ്ധത്തിന് പോയതോടെ ശ്യാം മീര സിങ്ങ് എന്ന യുട്യൂബര്‍ സദ് ഗുരുവിനെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും വിമര്‍ശിക്കുന്ന വീഡിയോകള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇക്കാര്യം അദ്ദേഹം ദല്‍ഹി കോടതിയെ അറിയിക്കുകയും ചെയ്തു.
സദ് ഗുരു എക്സ്പോസ്ഡ് വാട് ഈസ് ഹാപനിംഗ് ഇന്‍ സദ്ഗുരൂസ് ആശ്രം (സദ് ഗുരുവിനെ തുറന്നുകാട്ടുന്നു..സദ്ഗുരുവിന്റെ ആശ്രമത്തില്‍ എന്താണ് സംഭവിക്കുന്നത്?) എന്ന തലക്കെട്ടില്‍ ശ്യാം മീര സിങ്ങ് നുണക്കഥകള്‍ ചേര്‍ത്തുണ്ടാക്കിയ വീഡിയോയാണ് ഇപ്പോള്‍ പിന്‍വലിച്ചതായി ശ്യാം മീര സിങ്ങ് തന്നെ കോടതിയെ അറിയിച്ചത്. ഈ വീഡിയോ പിന്‍വലിക്കാന്‍ മാര്‍ച്ച് 12ന് തന്നെ ശ്യാം മീര സിങ്ങിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
സദ്ഗുരുവിന്റെ ആശ്രമം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് ഈ വീഡിയോയിലെ ഉള്ളടക്കം. ഏകദേശം 9.37 പേര്‍ ഈ വീഡിയോ കണ്ടു. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഗൂഗിളിനോടും എക്സ് കമ്പനിയോടും ഈ വീഡിയോ എടുത്തുമാറ്റാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോയമ്പത്തൂരിലെ ഇഷ ആശ്രമത്തിനെതിരെ ഡിഎംകെ ഉള്‍പ്പെടെയുള്ള ശക്തികള്‍ പല രീതികളില്‍ വിമര്‍ശനങ്ങളും സമ്മര്‍ദ്ദങ്ങളും ചെലുത്തിവരുന്നത്. കോയമ്പത്തൂരിലെ തന്നെ ഒരു ന്യൂനപക്ഷ സ്ഥാപനവും സദ് ഗുരുവിനെ വേട്ടയാടുന്നതില്‍ മുന്‍പന്തിയിലുണ്ട്. തന്റെ രണ്ട് പെണ്‍ മക്കളെ വിവാഹം കഴിക്കാന്‍ പോലും സമ്മതിക്കാതെ സദ് ഗുരു ആശ്രമത്തില്‍ തടങ്കല്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന പരാതിയുമായി കോയമ്പത്തൂര്‍ സ്വദേശിയായ ഒരാളുടെ പരാതി സ്ഥിരീകരിക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ പൊലീസ് പടയെ സദ്ഗുരുവിന്റെ ആശ്രമത്തിലേക്ക് അയച്ചിരുന്നു. അന്ന് സുപ്രീംകോടതി നേരിട്ട് ഇടപെട്ടാണ് ഈ നടപടികള്‍ നിര്‍ത്തിവെച്ചത്. സുപ്രീംകോടതി നേരിട്ട് വീഡിയോ വഴി പെണ്‍കുട്ടികളുമായി സംവദിച്ചപ്പോള്‍ ആരും തങ്ങളെ ബലമായി തടങ്കലില്‍ വെച്ചിട്ടില്ലെന്ന മറുപടിയാണ് ഈ പെണ്‍കുട്ടികള്‍ നല്കിയത്.
സദ്ഗുരു സ്വന്തം ഭാര്യയെ കൊന്നു എന്നതുള്‍പ്പെടെ ഒട്ടേറെ വ്യാജമായ വാര്‍ത്തകളാണ് ഡിഎംകെയും ചില യുട്യൂബര്‍മാരും ന്യൂനപക്ഷ സ്ഥാപനവും പരത്തുന്നത്. ഇതെല്ലാെ തെറ്റാണെന്ന് സദ്ഗുരുവിന്റെ ആശ്രമം വിശദീകരിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ശിവരാത്രിയ്‌ക്ക് അമിത് ഷായെയും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ശിവകുമാറിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സദ്ഗുരു ആശ്രമത്തിന്റെ പരിപാടികള്‍ വലിയൊരു പ്രഖ്യാപനമായിരുന്നു. മാത്രമല്ല, ഹിന്ദുത്വ ആശയങ്ങള്‍ പരസ്യമായി പറയാനും സദ്ഗുരു മടിക്കുന്നില്ല എന്നത് അദ്ദേഹത്തിനെതിരെ കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: