ന്യൂദല്‍ഹി: പ്രായമായവരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തി രാജ്യംവിട്ട കൊടുംകുറ്റവാളിയെ യുഎസ് ഭാരതത്തിന് കൈമാറി. അംഗദ് സിങ് ചന്ദോകിനെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ ദല്‍ഹിയിലെത്തിച്ചത്. യുഎസിലും സമാന കുറ്റം ചെയ്ത പ്രതിയെ കോടതി ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സിബിഐക്ക് കൈമാറിയത്.
അമേരിക്കയിലേക്ക് ഒളിവില്‍ പോയ പ്രതി അവിടെയും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പ്രായമായവരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടിരുന്നത്. അംഗദ് സിങ് ചന്ദോക്കിന്റെ പിന്നില്‍ വലിയൊരു തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആറ് വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.
യുഎസ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഭാരതത്തിലെ അന്വേഷണ ഏജന്‍സികള്‍ തെരയുന്ന കൊടും കുറ്റവാളിയാണെന്ന് വ്യക്തമായത്. ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ അമേരിക്കന്‍ പൗരന്മാരില്‍ നിന്ന് തട്ടിയത്. ഇയാള്‍ കാലിഫോര്‍ണിയയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിലും പങ്കാളിയായിട്ടുണ്ട്. അംഗദ് ചന്ദോക്കിനൊപ്പം അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കായുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: