എറണാകുളം : ആലുവയില്‍ നാലുവയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊല ചെയ്ത അമ്മയ്‌ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്.എന്നാല്‍ പല കാര്യങ്ങളിലും ഇവര്‍ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. സ്വന്തം മക്കളുടെ കാര്യം പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതി ആണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
ഈ സാഹചര്യത്തില്‍ അച്ഛന്റെ കുടുംബം കുട്ടികളെ പൂര്‍ണമായും ഏറ്റെടുത്ത് നോക്കിയതില്‍ ബുദ്ധിമുട്ട് ഇവര്‍ക്കുണ്ടായിരുന്നു. താന്‍ ആ കുടുംബത്തില്‍ അന്യ എന്ന തോന്നലും ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍.
അതേസമയം, മുമ്പും മക്കളെ കൊലപ്പെടുത്താന്‍ അമ്മ ശ്രമച്ചിരുന്നെന്ന മൊഴികള്‍ അന്വേഷണം സംഘം തള്ളി.മകള്‍ പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞ അമ്മ മാനസികമായി തകര്‍ന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു.
കേസില്‍ പൊലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. 22 അംഗ സംഘമാണ് രൂപീകരിച്ചത്.സംഘത്തില്‍ മൂന്ന് വനിത എസ്‌ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: