ന്യൂദല്‍ഹി: പ്രൊഫഷണല്‍ ഫുട്ബാള്‍ എന്നത് വലിയൊരു ലോകമാണ്. അതിന്റെ മഹാരാജാവ് കേരളം വിളിച്ചാല്‍ വരില്ലെന്ന് അറിയാനുള്ള ബുദ്ധിയെങ്കിലും കേരളത്തിലെ കായികമന്ത്രിക്ക് ഉണ്ടാകേണ്ടതായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ കേരളത്തില്‍ നിന്നും ധാരാളം ഫോളോവര്‍മാര്‍ ഉള്ളതുകൊണ്ടോ ലോകകപ്പ് സീസണില്‍ കൂറ്റന്‍ ഫ്ളെക്സ് ഉയര്‍ത്തിയത് കൊണ്ടോ ഒന്നും കേരളത്തിലേക്ക് മെസി എത്തില്ല. പണം ഒഴുക്കിയതുകൊണ്ടും മെസ്സി വരില്ല. അവര്‍ ഒരു പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ ആ സ്ഥലത്തിന്, സംഘാടകര്‍ക്ക് പ്രൊഫഷണല്‍ ഫുട്ബാള്‍ ഹിസ്റ്ററിയിലോ ഭൂപടത്തിലോ കൃത്യമായ ഒരിടം വേണം. ഒന്നുകില്‍ കൊള്ളാവുന്ന പ്രൊഫഷണല്‍ ഫുട് ബാള്‍ മാച്ച് നടത്തിയുള്ള പരിചയമെങ്കിലും വേണം. കേരളത്തില്‍ അതുണ്ടോ? മലപ്പുറത്തെ സെവന്‍സ് ഫുട്ബാള്‍ അല്ല ലോകത്തിലെ പ്രൊഫഷണല്‍ ഫുട്ബാള്‍ എന്ന് അബ്ദുറഹിമാന്‍ എന്നാണ് അറിയുക.
ഇനി അന്താരാഷ്‌ട്ര തലത്തില്‍ അറിയപ്പെടുന്ന അത്ലിറ്റായ അഞ്ജുബോബി ജോര്‍ജ്ജ് കേരളത്തിന്റെ കായികരംഗത്തെ പിന്നാക്കാവസ്ഥയെക്കുറിച്ച് പരിതപിച്ചിട്ട് അധികനാളായിട്ടില്ല. മെസ്സിയെ കൊണ്ടുവന്നതുകൊണ്ടൊന്നും കേരളം കായികരംഗത്ത് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അഞ്ജുബോബി ജോര്‍ജ്ജ് ആരോപിച്ചിരുന്നു. അത് നൂറു ശതമാനവും ശരിയാണ്. ഒരു കാലത്ത് കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ മര്യാദക്ക് പ്രാക്ടീസ് ചെയ്യാന്‍ കേരളത്തില്‍ ഗ്രൗണ്ടുകള്‍ തന്നെ ഇല്ലാത്ത സ്ഥിതിയാണെന്ന് അന്ന് അഞ്ജു ബേബി ജോര്‍ജ്ജ് സങ്കടത്തോടെ പറഞ്ഞിരുന്നു.
അഞ്ജുബോബി ജോര്‍ജ്ജിനൊപ്പം മേഴ്സിക്കുട്ടനും കേരളത്തിന്റെ പരിതാപകരമായ കായിക അന്തരീക്ഷത്തെക്കുറിച്ച് അന്ന് വിലപിച്ചിരുന്നു. കായികരംഗത്തെ ഉണര്‍ത്തും എന്ന അവകാശവാദത്തോടെ നടത്തിയ ഫെഡറേഷന്‍ കപ്പ് 2025 തികഞ്ഞ പരാജയമാണെന്ന് ഇവര്‍ ഇരുവരും വിലയിരുത്തിയിരുന്നു. പത്ത് വര്‍ഷമായി കേരളം ഭരിയ്‌ക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കായികരംഗത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ ഇരുവരും വാദിയ്‌ക്കുന്നു.
പത്ത് വര്‍ഷമായി കേരളം ഭരിയ്‌ക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കായികരംഗത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ ഇരുവരും വാദിയ്‌ക്കുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതാണ് വികസനത്തിന്റെ മുഖമുദ്ര എന്ന് കരുതുന്നവര്‍ കേരളം ഭരിയ്‌ക്കുന്ന കാലമാണിതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ കളിമൈതാനങ്ങള്‍ കുറഞ്ഞുവരുന്നു. സ്കൂളില്‍ പോലും കായികരംഗത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കപ്പെടുന്നില്ല. ഇവരുടെ പരാതികള്‍ ഇങ്ങിനെ നീണ്ടുപോകുന്നു.
എന്തായാലും ഒറ്റതിരിഞ്ഞ വന്‍ ഈവന്‍റുകളല്ല കേരളത്തിന് ആവശ്യം. കൃത്യമായ പരിശീലന പദ്ധതിയും അടിസ്ഥാനസൗകര്യങ്ങളുമാണ്. മാത്രമല്ല കായികരംഗത്തെ അഭിമാന താരങ്ങള്‍ക്ക് പ്രചോദനം നല്‍കുവാനും കേരളത്തിന് സാധിക്കണം. പക്ഷെ അതൊന്നും ഈ കായിമമന്ത്രിയുടെ മനസ്ലില്‍ ഇല്ലെന്ന് തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: