മുംബൈ: രത്തന്‍ ടാറ്റ 2008 ജൂണില്‍ ആണ് ഫോര്‍ഡില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങിയത്. 19644 കോടി രൂപയ്‌ക്ക്. ഇന്ത്യയിലെ ഓട്ടോ വ്യവസായത്തില്‍ വന്‍വഴിത്തിരിവുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ഇന്ത്യയില്‍ നിന്നുള്ള ഒരു കമ്പനി ആഗോളരംഗത്ത് ലക്ഷ്വറിയുടെ പ്രതീകമായ ബ്രിട്ടീഷ് ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങിയ സംഭവം.
17 വര്‍ഷത്തിന് ശേഷം ഇന്നിതാ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ലാഭം കൊയ്തിരിക്കുന്നു. 2024-25 സാമ്പത്തികവര്‍ഷത്തില്‍ രത്തന്‍ ടാറ്റ ഉണ്ടാക്കിയ ലാഭം 28,452 കോടി രൂപയാണ്. നികുതിക്ക് മുന്‍പുള്ള ലാഭമാണ് ഇത്. ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിലേക്ക് തിരിഞ്ഞതാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന് അനുഗ്രഹമായത്. അമേരിക്കയിലും യൂറോപ്പിലും സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളിനുള്ള ഡിമാന്‍റായിരുന്നു ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ വന്‍ലാഭം നേടിക്കൊടുത്തത്. 4,28,000 കാറുകളാണ് ഒരു വര്‍ഷം വിറ്റഴിച്ചത്. തീര്‍ച്ചയായും രത്തന്‍ ടാറ്റ ഈ വിജയം സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ആഘോഷിക്കുന്നുണ്ടാകും.
വ്യാപാരയുദ്ധവും ഇലക്ട്രിക് കാറുകളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റവും കാരണം കാര്‍ കമ്പനികള്‍ ലോകമാകെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ടാറ്റയുടെ ഈ അപൂര്‍വ്വ വിജയം. 2024ല്‍ ഒരു ലക്ഷം കാറുകളാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രിട്ടനില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റി അയച്ചത്.
പുറത്തുനിന്നും കൊണ്ടുവരുന്ന സ്പെയര്‍പാര്‍ട്സുകള്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യയില്‍ പൂനയിലുള്ള ഫാക്ടറിയില്‍ 2011 മുതല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മ്മിച്ചുവരുന്നുണ്ട്. പിന്നീട് ഇന്ത്യയിലെ ഫാക്ടറിയില്‍ റേഞ്ച് റോവറും റേഞ്ച് റോവര്‍ സ്പോര്‍ട്സും നിര്‍മ്മിച്ചുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: