മലപ്പുറം : മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാരെ സസ്പന്‍ഡ് ചെയ്തു.ചങ്ങരംകുളം സ്റ്റേഷനിലെ എസ്‌ഐ, സിപിഒ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ചങ്ങരംകുളം സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് മണല്‍ മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിലാണ് മാഫിയ ബന്ധം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഡിഐജിയാണ് രണ്ടു പേരെയും സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവിറക്കിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ തന്നെ മറ്റ് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ക്കെതിരെയും സമാനമായ രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: