ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേര്‍ത്തല കോടതി രേഖപ്പെടുത്തി. എക്‌സൈസ് ചോദ്യം ചെയ്യലിന് ശേഷം കേസില്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. ലഹരിയില്‍ നിന്ന് മോചനം നേടാനുള്ള ശ്രമത്തിലാണെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി.ഇതിന് എക്‌സൈസിന്റെ സഹായം കൂടിവേണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നു.
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ആണ് ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍. കേസിലെ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ നേരത്തേ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: