കൊച്ചി: തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും തൃശൂര്‍ പൂരത്തിന് പാട്ടൊരുക്കി ഹരി. പി. നായര്‍. പൂരവുമായി ബന്ധപ്പെട്ട വ്യത്യസ്ത ആശയങ്ങള്‍ ഇതിവൃത്തമാക്കുന്ന ഹരി ഇപ്രാവശ്യം പ്രണയത്തില്‍ ചാലിച്ച പാട്ടുമായാണ്എത്തിയിരിക്കുന്നത്.പൂര പ്രേമം എന്ന് പേരിട്ട വീഡിയോ ആല്‍ബത്തിന്റെ ഗാനരചന,സംഗീതം, ദൃശ്യ സംവിധാനമെല്ലാം ഹരി പി. നായര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
സന്നിധാനന്ദന്‍ ആണ്പൂരത്തിനെത്താനൊരുങ്ങുന്നുണ്ടേ ചേലൊത്ത പെണ്ണൊരുത്തി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത്. ഇന്ദുലേഖ വാര്യര്‍ പാടി. രചന നാരായണന്‍ കുട്ടി, ഗായത്രി സുരേഷ്, മാളവിക മേനോന്‍ എന്നിവര്‍ നൃത്തച്ചുവടുകളുമായി എത്തിയ പൂരം മനോഹരം ആയിരുന്നു പൂരവുമായി ബന്ധപ്പെട്ട് ഹരി, പാട്ടെഴുതി സംവിധാനം ചെയ്ത ആദ്യ വീഡിയോ ആല്‍ബം. ഘടകപൂരങ്ങളെ കുറിച്ച് ആവിഷ്‌കരിച്ച ഉടന്‍ പൂരം, കൊവിഡ് കാലത്ത് നഷ്ടമായ പൂരത്തെ കുറിച്ച് രചിച്ച ഹൃദയത്തില്‍ പൂരം, അനൂപ് ശങ്കര്‍ പാടിയ ദുബായ് പൂരം, കുട്ടികളുടെ ഭാവനയില്‍ അവര്‍ ഇഷ്ടപ്പെടുന്ന പൂരത്തെ കുറിച്ച് എഴുതി സംവിധാനം ചെയ്ത ത്രിപ്പൂരം എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റ് തൃശൂര്‍ പൂരം സംഗീത വീഡിയോകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: