ന്യൂദല്‍ഹി: ഏപ്രിലില്‍ ജിഎസ്ടി വരുമാനം 12.6 ശതമാനം ഉയര്‍ന്ന് 2.37 ലക്ഷം കോടി രൂപയായി . ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2024 ഏപ്രിലില്‍ ജിഎസ്ടി വരുമാനം 2.10 ലക്ഷം കോടിയായിരുന്നു. 2017 ജൂലൈ 1-ന് പരോക്ഷ നികുതി സംവിധാനം നിലവില്‍ വന്നതിനുശേഷം ഇതുവരെ ലഭിച്ച രണ്ടാമത്തെ ഉയര്‍ന്ന വരുമാനമാണിത്. 2025 മാര്‍ച്ചില്‍ ഇത് 1.96 ലക്ഷം കോടിയായിരുന്നു.
ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 10.7 ശതമാനം ഉയര്‍ന്ന് ഏകദേശം 1.9 ലക്ഷം കോടി രൂപയായി . ഇറക്കുമതി ചെയ്ത വസ്തുക്കളില്‍ നിന്നുള്ള വരുമാനം 20.8 ശതമാനം ഉയര്‍ന്ന് 46,913 കോടി രൂപയായി . ഏപ്രിലില്‍ റീഫണ്ട് വിതരണം 48.3 ശതമാനം ഉയര്‍ന്ന് 27,341 കോടിയിലെത്തി. റീഫണ്ടുകള്‍ ക്രമീകരിച്ചതിനുശേഷം, ഏപ്രിലില്‍ മൊത്തം ജിഎസ്ടി വരുമാനം 9.1 ശതമാനം ഉയര്‍ന്ന് 2.09 ലക്ഷം കോടിയിലധികമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: