ഗർവാൾ: പാകിസ്ഥാനിലുള്ളത്രയും രാജ്യദ്രോഹികൾ രാജ്യത്തുണ്ടെന്ന് ശ്രീനഗർ ഗർവാളിലെത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് ഡോ. സാധ്വി പ്രാചി പറഞ്ഞു. ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിലെന്ന പോലെ മറ്റ് മതസ്ഥർ രാജ്യത്ത് ആക്രമിക്കപ്പെട്ടിരുന്നെങ്കിൽ ലോകമെമ്പാടും കുഴപ്പങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന് അവർ പറഞ്ഞു. തീവ്രവാദി ആക്രമണത്തിന് കാരണക്കാരായ കുറ്റവാളികളെ ശിക്ഷിക്കേണ്ടത് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും ഉത്തരവാദിത്തമാണെന്നും സാധ്വി പറഞ്ഞു.
സാധ്വി പ്രാചി ഇപ്പോൾ തന്റെ അനുയായികളോടൊപ്പം ചാർ ധാമിലേക്ക് തീർത്ഥാടനം നടത്തുകയാണ്. ദേവഭൂമിയിലേക്കുള്ള തീർത്ഥാടനത്തിൽ തനിക്ക് ആശ്വാസവും സമാധാനവും ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കൂടാതെ ചാർധാം യാത്രയിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കണമെന്നും അവർ കൂട്ടിചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: