തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മന്നം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിനോടൊപ്പം സൈനിക സ്കൂൾ ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗിനും നന്ദി രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
മഹാനായ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യ സമര സേനാനിയും നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) സ്ഥാപകനുമായ മന്നത്തു പത്മനാഭന്റെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുക. സർക്കാർ – സ്വകാര്യ സംയുക്ത സംരംഭമായി നായർ സർവീസ് സൊസൈറ്റിക്കു കീഴിൽ നിലവിൽ വരുന്ന പ്രഥമ സൈനിക സ്കൂളാണിത്. വിവിധ വിദ്യാലയങ്ങൾ നടത്തി വരുന്ന എൻഎസ്എസ് മാനേജ്മെൻ്റിന് കീഴിൽ സംസ്ഥാനത്ത് നിലവിൽ വരുന്ന ആദ്യത്തെ സൈനിക സ്കൂളായിരിക്കും നേമത്ത് ആരംഭിക്കുന്നത്.
“വരും തലമുറകളിലെ വിജയികളെയും രാജ്യസ്നേഹികളെയും സൃഷ്ടിക്കാൻ ഉതകുന്ന ഒരു സ്ഥാപനം നേമം മണ്ഡലത്തിൽ ആരംഭിക്കാനായി നടത്തിയ യജ്ഞത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
നേമം മന്നം മെമ്മോറിയൽ എൻഎസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൈനിക സ്കൂൾ അനുവദിക്കുന്നതിനു വേണ്ടി തിരുവനന്തപുത്തെ എൻഎസ്എസ് ഭാരവാഹികൾക്കൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദൽഹിയിലെത്തി പ്രത്യേക ചർച്ച നടത്തിയതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: