ന്യൂദല്‍ഹി: അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍, ഒടിടിക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി . ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി കേന്ദ്ര സര്‍ക്കാരിനും ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കും നോട്ടീസ് അയച്ചു. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നടപടി.
ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് എ.ജി. മാസി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ആള്‍ട്ട് ബാലാജി, ഉള്ളു ഡിജിറ്റല്‍, മുബി എന്നീ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സ് കോര്‍പ്പ്, ഗൂഗിള്‍, മെറ്റാ ഇന്‍കോര്‍പ്പറേറ്റഡ്, ആപ്പിള്‍ എന്നിവയ്‌ക്കുമാണ് നോട്ടീസ് അയച്ചത്.
ചില നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും മറ്റു ചിലത് പരിഗണനയിലാണെന്നും എന്ന് വാദത്തിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: