തൃശൂര്‍ : അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് പാലിയേക്കരയില്‍ ടോള്‍പ്പിരിവ് താത്കാലികമായി നിര്‍ത്തിവച്ചു.ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടോള്‍ പിരിവ് താത്ക്കാലികമായി നിര്‍ത്തിയത്.മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് നേരത്തെ കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മുമ്പ് ടോള്‍ പിരിവ് മരവിപ്പിച്ചെങ്കിലും കരാര്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കും
നാഷണല്‍ ഹൈവേ 544 ല്‍ ചിറങ്ങര അടിപ്പാത നിര്‍മാണ സ്ഥലത്തും പരിസരത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ഇക്കഴിഞ്ഞ ഫെബ്രുവരി 25, ഏപ്രില്‍ നാല്, 22 തിയതികളില്‍ ജില്ലാ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിന് ഏപ്രില്‍ 16ന് എടുത്ത തീരുമാനം നാഷണല്‍ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാല്‍ പിന്‍വലിക്കുകയുണ്ടായി. ഏപ്രില്‍ 28 നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏപ്രില്‍ 16 ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22 ലെ യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. നാഷണല്‍ ഹൈവേ അതോറിറ്റിക്ക് ഈ നിര്‍ദേശങ്ങള്‍ പാലിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: