ന്യൂഡൽഹി : സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ശരിയല്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ പ്രസിഡന്റ് നരേഷ് ടിക്കായത്ത് . പഹൽഗാം ഭീകരാക്രമണത്തിന് മുഴുവൻ പാകിസ്ഥാനെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നരേഷ് ടിക്കായത്ത് പറഞ്ഞു.
‘ പാകിസ്ഥാനിലെ ചിലർ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു, എന്നാൽ അതിനർത്ഥം അവിടെയുള്ള എല്ലാ ആളുകളും തെറ്റുകാരാണെന്ന് അല്ല. പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിർത്തുന്നത് തെറ്റാണ് . . കർഷകൻ ഇന്ത്യയിൽ നിന്നായാലും പാകിസ്ഥാനിൽ നിന്നായാലും, ജലവിതരണം തടസ്സപ്പെടുന്നതിനാൽ അയാൾക്ക് നഷ്ടം സംഭവിക്കും.
പഹൽഗാം ഭീകരാക്രമണത്തിൽ, രാജ്യവും ലോകവും മുഴുവൻ ഈ ഭീകരാക്രമണത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട് . ഇത്തരമൊരു സംഭവം സംഭവിക്കാൻ പാടില്ലായിരുന്നു . ഈ ആക്രമണത്തിൽ മുഴുവൻ പാകിസ്ഥാനെയും കുറ്റക്കാരായി ഞങ്ങൾ കണക്കാക്കുന്നില്ല . സിന്ധു നദീജല കരാർ റദ്ദാക്കുകയും പാകിസ്ഥാനിലേക്കുള്ള വെള്ളം നിർത്തുകയും ചെയ്യുന്ന ഈ തീരുമാനത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല . കാരണം നാലഞ്ചു പേർ ചെയ്ത ഒരു തെറ്റിന് ലക്ഷക്കണക്കിന് ആളുകൾ നഷ്ടം സഹിക്കേണ്ടി വരുന്നത് ശരിയല്ല.
തീവ്രവാദത്തിന് മതമില്ല. അത് ഏത് മതത്തിലും സംഭവിക്കാം . രാജ്യത്ത് മുസ്ലീം സമൂഹവും നാണക്കേടിലാണെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: