തിരുമല: 65 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കി തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ . ശാന്തമായും സ്വസ്ഥമായും തിരുമല തിരുപ്പതി ഭഗവാനെ ദര്‍ശനം നടത്തുന്നതിനാണിത്. ദിവസേന രണ്ടുതവണ സൗജന്യ ദര്‍ശനത്തിനായി സമയം നീക്കിവച്ചിട്ടുണ്ട്, രാവിലെ 10 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും. ഇതുവഴി 65 വയസ്സിനു മുകളിലുള്ള ഭക്തര്‍ക്ക് 30 മിനിറ്റിനുള്ളില്‍ ദര്‍ശനം നടത്താന്‍ കഴിയും. ഈ സമയത്ത് മറ്റെല്ലാ ക്യൂകളും നിര്‍ത്തിവയ്ക്കും.
പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് മുതിര്‍ന്ന പൗരന്മാരുടെ കൗണ്ടറില്‍ എത്താന്‍ ബങ്കികാര് സര്‍വീസും ലഭിക്കും. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണവും നല്‍കും.
ദര്‍ശനത്തിനു മുന്‍ഗണന ലഭിക്കാന്‍ മുതിര്‍ന്ന പൗരന്മാര് ദക്ഷിണ മഠം തെരുവിലെ തിരുമല നമ്പി ക്ഷേത്രത്തിന് സമീപമുള്ള പ്രവേശന കവാടത്തില്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും സഹിതം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 08772277777 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: