കുറച്ചുകാലമായി സര്‍ഗ്ഗാത്മകത ചുരുങ്ങിവരുന്ന എ.ആര്. റഹ്മാനെയാണ് നമ്മള് കാണുന്നത്. അതേ സമയം റഹ്മാനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായി അനിരുദ്ധ് രവിചന്ദര്‍ മാറുകയും ചെയ്തിരിക്കുന്നു. ഇന്ത്യയെ മുഴുവന്‍ കവര്‍ന്നെടുക്കുന്ന സംഗീതമാണ് തുടര്‍ച്ചയായി അനിരുദ്ധ് രവിചന്ദര്‍ പുറത്തെടുക്കുന്നത്.
അതിനിടെ വിവാഹമോചനത്തിന്റെ വക്കിലെത്തി പിന്നീട് തിരിച്ചെത്താന്‍ കഴിഞ്ഞെങ്കിലും ആ കരിനിഴലും റഹ്മാന്റെ ജീവിതത്തെ പിടിച്ചുലച്ചു. ഇപ്പോഴിതാ ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണ് പുറത്തുവരുന്നത്. പൊന്നിയിന്‍ ശെല്വന് രണ്ട് എന്ന വിഖ്യാത മണിരത്നം സിനിമയില്‍ റഹ്മാന് ചെയ്ത ഒരു ഗാനത്തിന്റെ മൂലം മറ്റൊരു ഗാനത്തിന്റെ മോഷണമാണെന്ന വാര്‍ത്തയാണ് എത്തുന്നത്. ഇക്കാര്യത്തില്‍ എ.ആര്. റഹ്മാന് പിടിച്ചുനില്ക്കാന് ആവുമെന്ന് തോന്നുന്നില്ല. കാരണം സംഗീതരംഗത്ത് എത്രയോ തലമുറകളായി ആത്മസമര്‍പ്പണത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളായി വിരാജിക്കുന്ന ദാഗര്‍ ബ്രദേഴ്സ് കുടുംബത്തിലെ ഒരാള്‍ സംഗീതം ചെയ്ത ശിവ സ്തുതിയുടെ കോപ്പിയടിയാണ് റഹ്മാന് പൊന്നിയിന്‍ ശെല്വന് 2 എന്ന സിനിമയ്ക്കായി ചെയ്ത വീര രാജ വീര എന്ന ഗാനം എന്നാണ് ആരോപണം. മദ്രാസ് ടോക്കീസ് എന്ന മണിരത്നത്തിന്റെ കമ്പനിയും ലൈക പ്രൊഡക്ഷന്‍സും ഈ വിവാദത്തില്‍ ഇതോടെ അകപ്പെട്ടിരിക്കുകയാണ്.
സംഗീതരംഗത്ത് ഒരു നൂറ്റാണ്ടിലധികം സപര്യ നടത്തിക്കൊണ്ടിരിക്കുന്നവരാണ് ദാഗര്‍ ബ്രദേഴ്സിന്റെ കുടുംബം. അതും ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പവിത്രമായി കരുതുന്ന ദ്രുപദ് സംഗീതത്തിന്റെ പിന്മുറക്കാരാണിവര്. തലമുറ തലമുറയായി അവര്‍ ആ കുടുംബപ്പെരുമ ഏറ്റെടുത്ത് സംഗീതത്തെ ഉന്നതിയില്‍ നിന്നും കൂടുതല്‍ ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നവരാണ്.
കഴമ്പില്ലാത്ത ഒരു ആരോപണം ഉന്നയിക്കുന്നവരല്ല ദാഗര്‍ ബ്രദേഴ്സ് കുടുംബം. എത്രയോ തലമുറകളായി ഹിന്ദുസ്ഥാനി സംഗീതത്തില്‍ മുഴുകി ജീവിക്കുന്ന കുടുംബമാണത്. ദാഗര്‍ ബ്രദേഴ്സിലെ ആദ്യ തലമുറക്കാര്‍ നാസിര്‍ മൊയിനുദ്ദീന്‍ ദാഗറും നാസര്‍ അമിനുദ്ദീന്‍ ദാഗറും ആണ്. 1919 മുതല്‍ 2000 വരെയാണ് ഇവരുടെ കാലഘട്ടം. ഇതിനിടയില്‍ യുവ ദാഗര്‍ ബ്രദേഴ്സായി അറിയപ്പെട്ടവരാണ് നാസിര്‍ സഹീറുദ്ദീന്‍ ഡാഗറും നാസിര്‍ ഫയാസുദ്ദീന്‍ ദാഗര്‍. ഇതില്‍ ജൂനിയര്‍ ദാഗര്‍ ബ്രദേഴ്സായ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും നാസിര്‍ സഹീറുദ്ദീന്‍ ദാഗറും ചേര്‍ന്ന് കംപോസ് ചെയ്ത ഗാനമാണ് ശിവ സ്തുതി. ഇപ്പോള്‍ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറിന്റെ മകന് ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍ ആണ് എ.ആര്. റഹ്മാന് തന്റെ പിതാവും അമ്മാവനും ചേര്‍ന്ന് സൃഷ്ടിച്ച ശിവസ്തുതിയാണ് മണിരത്നത്തിന്റെ സിനിമയ്ക്ക് വേണ്ടി റഹ്മാന് കോപ്പിയടിച്ചിരിക്കുന്നതെന്ന് പരാതിപ്പെട്ടിരിക്കുന്നത്. ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍ പത്മശ്രീ ജേതാവും വിഖ്യാത ഹിന്ദുസ്ഥാനി ഗായകനുമാണ്. ദാഗര്‍ സംഗീതകുടുംബത്തിലെ 20ാം തലമുറയില്‍പ്പെട്ട ആളാണ് ഇദ്ദേഹം.
അതുകൊണ്ടാകാം കേസില്‍ വാദം കേട്ട ദല്‍ഹി ഹൈക്കോടതി രണ്ട് കോടി ഉടന്‍ കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി ജഡ്ജി പ്രതിഭാ സിങ്ങിന് ഇത് മോഷണം തന്നെയെന്ന് ഏതാണ്ട് ബോധ്യപ്പെട്ടിരിക്കുകയാണ്. ഇനി റഹ്മാന് ഒരു വഴിയേ ഉള്ളൂ എന്ന് വിദഗ്ധര്‍ പറയുന്നു. മുഖം രക്ഷിക്കാന്‍ രഹസ്യമായി കോടതിക്ക് പുറത്തൊരു ഒത്തുതീര്‍പ്പിന് ശ്രമിക്കുക. അപ്പോള്‍ കാര്യങ്ങള്‍ രഹസ്യമായി ഒതുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: