പാലക്കാട്: ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്ത് വ്യവസായ വികസനം മാത്രമല്ല, പശ്ചാത്തല വികസനത്തിലും വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് ഉദ്യോഗ് വികാസ്-2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയോടനുബന്ധിച്ചു നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ചായിരുന്നു കോണ്‍ക്ലേവ്്.
ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ഐസിഡിസി ജനറല്‍ മാനേജര്‍ വികാസ് ഗോയല്‍, ഇറാം ഹോള്‍ഡിങ്സ് ചെയര്മാന് ഡോ. സിദ്ദിഖ് അഹമ്മദ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലത നായര്‍, സംഘാടക സമിതി വൈസ് ചെയര്മാന് ആര്. കിരണ്‍കുമാര്‍, കണ്‍വീനര്‍ ബി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലിയര്പ്പിച്ച ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
സമാപന യോഗത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം പ്രസിഡന്റ് കെ. സജീവ് കുമാര്‍, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് കെ. ദേവദാസ്, പിഎംഎ പ്രസിഡന്റ് ഡോ. ശിവദാസ്, ബിഎംഎസ് സംസ്ഥാന ട്രഷറര്‍ സി. ബാലചന്ദ്രന്, ലഘു ഉദ്യോഗ് ഭാരതി ജില്ലാ അധ്യക്ഷന്‍ കെ.പി. മോഹനരാജ്, ദി ഇന്സ്റ്റിറ്റിയൂഷന് ഓഫ് എന്‍ജിനീയേഴ്സ് മുന്‍ പ്രസിഡന്റ് മദനന്, സംഘാടക സമിതി വൈസ് ചെയര്മാന്മാരായ ഷബീര്‍ കൂടത്തില്‍, വി. രവീന്ദ്രന്, കോര്‍പ്പറേറ്റ് മാനേജര്‍ കെ.പി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ജന്മഭൂമി മാര്‍ക്കറ്റിംഗ് മാനേജര്‍ പി.വി. ചന്ദ്രഹാസന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: